തൃശ്ശൂര്‍ പൂരം കുടമാറ്റത്തിനുള്ള കുടകളില്‍ സവര്‍ക്കറുടെ ചിത്രം. പാറമേക്കാവ് ദേവസ്വമാണ് സവര്‍ക്കറുടെ ചിത്രമുള്ള കുടകള്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ കുട ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലാണ് പാറമേക്കാവ് ദേവസ്വം.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സര്‍ക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
നേരത്തെ, പാറമേക്കാവ് ചമയപ്രദശനത്തിലാണ് സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ നിരവധി പേര് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…