Kerala News

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശം നിലയില്‍ തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

- Advertisement -

മൃതദേഹം കൊച്ചിയില്‍ നിന്ന് മലപ്പുറത്തെത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതല്‍ ടൗണ്‍ ഹൗളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലും പൊതു ദര്‍ശനം തുടരും. നാളെ രാവിലെ 9 മണിക്കാണ് ഖബറടക്കം.

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങള്‍ 1947 ജൂണ്‍ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.

ഇസ്‌ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വര്‍ഷത്തോളം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.

 

 

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

56 mins ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

2 hours ago

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

3 hours ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

3 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

4 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

4 hours ago