മലയാളികൾക്ക് പ്രേത്യേക ഇഷ്ടമുള്ള നടനാണ് ഗിന്നസ് പക്രു.നടൻ മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.മിമിക്രി ആർട്ടിസ്റ്റും നടനുമായ അസീസ് അടക്കമുള്ളവർ മമ്മൂട്ടിയുടെ പിന്തുണ കരിയറിനെ എത്രത്തോളം ഉയർത്തി എന്നതിനെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അത്തരത്തിൽ നടൻ മമ്മൂട്ടിയുടെ പിന്തുണ ഒരുപാട് സഹായമായിട്ടുള്ള നടനാണ് ഗിന്നസ് പക്രു.താരത്തിന്റെ വാക്കുകൾ ഇതാണ്,’മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല. അജയാ എന്നേ വിളിക്കാറുള്ളൂ. ഭയങ്കര പ്രചോദനമാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്.’ ‘മലയാള സിനിമയിലെ സകല താരങ്ങളും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് വരെ അദ്ദേഹമൊരു പാഠമാണ്. മമ്മൂക്ക സിനിമയില്‍ മാത്രമെ അഭിനയിക്കൂ. അദ്ദേഹം ജീവിതത്തില്‍ അഭിനയിക്കാറില്ല. ജീവിതത്തില്‍ അദ്ദേഹം പച്ചയായ ദൈവഭയമുള്ള നന്മയുള്ള സാധാരണക്കാരനായ മനുഷ്യനാണ്.’
‘പച്ചപ്പൊക്കെ കാണുന്നത് അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റിലായിരിക്കുമ്പോഴാണ് എനിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൊറിയറായി ലഭിക്കുന്നത്. മമ്മൂക്കയാണ് ആ കൊറിയര്‍ കൈപറ്റിയത്.’ ‘ഇതൊരു ചെറിയ കാര്യമല്ലെന്നും ആഘോഷിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം ഗിന്നസ് എന്ന് വിളിക്കുമായിരുന്നു. അന്ന് മുതലാണ് ഞാന്‍ പേരിനോടൊപ്പം ഗിന്നസ് എന്ന് ചേര്‍ത്തത്’,ഇങ്ങനെയാണ് താരം പറഞ്ഞത്
അതെ സമയം തിരക്കുള്ള നടനാണെങ്കിലും മിനിസ്ക്രീനിലെ എല്ലാ പരിപാടികളുടെയും കാഴ്ചക്കാരനാണ് മമ്മൂട്ടി. അത്തരത്തിൽ നോട്ട് ചെയ്യുന്ന താരങ്ങളെ തന്റെ സിനിമകളിലേക്ക് മമ്മൂട്ടി സജസ്റ്റ് ചെയ്യാറുണ്ടെന്നതും പലരും പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. അടുത്തിടെയായിരുന്നു ഗിന്നസ് പക്രുവിന് ഒരു മകൾ കൂടി പിറന്നത്. പിന്നീട് വിഷു ദിനത്തില്‍ രണ്ടാമത്തെ മകളുടെ പേരും ചിത്രവും താരം പുറത്തുവിട്ടിരുന്നു. ദ്വിജ കീര്‍ത്തി എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്.