ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും എനിക്കൊരു താരവുമായ തങ്കച്ചന് വിതുരയും ചേര്‍ന്നുള്ള കോംബോ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റാണ്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്നും വിവാഹിതരാകുമെന്നും ഓക്കെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായി.ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അനു വ്യക്തമായ മറുപടികള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ രീതിയിലുള്ള ചോദ്യങ്ങളാണ് നടിക്ക് നേരിടേണ്ടതായി വന്നിരിക്കുന്നത്. തങ്കച്ചനൊപ്പം മാത്രമല്ല നടന് ജീവന്റെ പേരിനൊപ്പവും അനു ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഊഹാപോഹങ്ങള്‍ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് നടി.
‘എല്ലാരും എന്റെ കല്യാണമായോ ആയോ എന്നിങ്ങനെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ കല്യാണം വാങ്ങാന്‍ കിട്ടുന്ന സാധനം അല്ലല്ലോ. അതൊക്കെ സമയം ആകുമ്പോള്‍ നടക്കുമെന്നാണ് വിശ്വാസം. എന്റേത് ഒരു സാധാരണ വിവാഹമായിരിക്കും. ഞാന്‍ തീരുമാനിച്ച ശേഷം അച്ഛനെയും അമ്മയേയും അറിയിക്കും അങ്ങനെയാണ് തന്റെ പ്ലാനെന്നും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അനുമോള്‍ പറയുന്നു.
അതേ സമയം അനു അഭിനയിച്ചിരുന്ന പരമ്പരയെ കുറിച്ചും നടി സംസാരിച്ചു. ‘ഞാന്‍ സുസുവില്‍ ഇല്ല. അതിന്റെ ഷൂട്ടിങ് ഒക്കെ തുടങ്ങി കഴിഞ്ഞു. മെഗാ സീരിയല്‍ പോലെ പോവുകയാണ്. എനിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയാണ് എത്തുന്നത്. ഈ സീരിയലിന്റെ ഡയറക്ടര്‍ തന്നെയാണ് അഭി വെഡ്സ് മഹി എന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത്. അത് ഒരു ചാനലിനുവേണ്ടിയാണ്. ജീവനും ഞാനും ആണ് അഭിനയിക്കുന്നത്. യൂട്യൂബിലൂടെയാണ് എപ്പിസോഡുകള്‍ വരിക’.
ഇതിനൊപ്പമാണ് നടന് ജീവന്റെ പേരിനൊപ്പം കേള്‍ക്കുന്ന ഗോസിപ്പുകള്‍ക്കുള്ള മറുപടിയും അനു നല്കിയത്യ ‘മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ. അത്ര തന്നെ. കുഞ്ഞു കുഞ്ഞു പ്രോഗ്രാമുകളും സ്റ്റാര്‍ മാജിക്കും ഒക്കെയായി നല്ല രീതിയില്‍ തന്നെ പോവുകയാണ് ഞാനിപ്പോള്‍. മാത്രമല്ല ബിഗ് ബോസില്‍ ചാന്‍സ് കിട്ടിയാല്‍ അപ്പോള്‍ തീരുമാനിക്കാം.
മുന്‍പ് ബിഗ് ബോസില്‍ നിന്നും കോളുകള്‍ വന്നിരുന്നു. പക്ഷെ സ്റ്റാര്‍ മാജിക്ക് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. അത് വിട്ടിട്ട് ഒരു പരിപാടിയും ഇല്ലല്ലോ. ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ അങ്ങനെ സ്ഥിരമായി താന്‍ കാണാറില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഷോര്‍ട്ട് വീഡിയോസ് കാണാറുണ്ട്. ബിഗ് ബോസിലുള്ളവരില് ഏറ്റവും ഇഷ്ടം ആരാണെന്ന് പറയാന്‍ ആകില്ല. പക്ഷേ എന്റെ സുഹൃത്തായ അഭിഷേക് അതിലുണ്ട്