Kerala News

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനില്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും സാക്ഷി വ്യക്തമാക്കി. കേസില്‍ നേരത്തെ 10 ഉം 11 ഉം സാക്ഷികള്‍ കൂറുമാറിയിരുന്നു.

- Advertisement -

പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ ചുമതലയേറ്റശേഷം ഇന്നാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. സി രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു രാജേഷ് എം മേനോന്റെ നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആളുകള്‍ മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

Rathi VK

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

7 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

7 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

8 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

8 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

9 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

15 hours ago