Film News

തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം, ഇപ്പോള്‍ അത് മാറി; ഒമര്‍ ലുലു പറഞ്ഞത് കേട്ടോ

തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായി ഫാന്‍ ബേസ് ഉണ്ടാക്കിയ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം സര്‍പ്രൈസ് ഹിറ്റായിരുന്നു.

- Advertisement -

പിന്നാലെ എത്തിയ ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു. നല്ല സമയം, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ് ഒമറിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

നല്ല സമയം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിത നല്ല സമയത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഒമര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘എനിക്ക് ലാലേട്ടനെ വെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം എന്നാണ് ഒമര്‍ പറയുന്നത്.

തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹം എന്നാണ് ഒമര്‍ പറയുന്നത്.

ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ ഞാന്‍ കണ്ടിട്ടുള്ളു.

അന്ന് മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. അതുകൊണ്ടാണ് ഒരു തവണ മാത്രം കണ്ടത്. പക്ഷെ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു.’

പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാന്‍ പറയാറുണ്ടായിരുന്നുള്ളുവെന്നും ഒമര്‍ പറഞ്ഞു. കുട്ടിക്കാലത്ത് എന്റെ വീട്ടിലുള്ള എല്ലാവരും മമ്മൂട്ടി ഫാനായതുകൊണ്ട് ഞാനും മമ്മൂട്ടി ഫാനായതാണ്.

അത് ഒരു ജാതി സ്പിരിറ്റായിരുന്നുവെന്നും വേണമെങ്കില്‍ പറയാമെന്നും ഒമര്‍ പറഞ്ഞു.തൊണ്ണൂറുകളിലെ ലാലേട്ടനെ കുറിച്ച് പഠിച്ചാല്‍ അതുപോലൊരു നടന്‍ വേറെയില്ലെന്ന് നമുക്ക് മനസിലാകും. തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല. ഇനി അതുപോലൊരു നടന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാന്‍ പറ്റില്ലെന്നും ഒമര്‍ പറയുന്നു

Abin Sunny

Recent Posts

ജാസ്മിനും ഗബ്രിയും ഒന്നിച്ചൊരു വേദി!കാമുകനിൽ നിന്നും അക്കൗണ്ട് തിരികെ കിട്ടി.വൈറൽ വീഡിയോ

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ആദ്യമായി പങ്കെടുത്ത ഒരു പരിപാടി നടന്നത് ഇന്നലെയായിരുന്നു നടന്നത്. അപ്സരയുടെ…

15 mins ago

ആൺ സ്ത്രീയായി മാറി സ്ത്രീകളുടെ ടോയ്ലെറ്റിൽ കയറിയാൽ പ്രശ്നമാണ്.നിയമങ്ങളെല്ലാം ട്രാൻസ്ജെന്റേഴ്സിന് ഫേവറബിളാണ്;അഭിഷേക്

  ബിഗ്ബോസ് ടോപ്പ് ഫൈവിൽ ഇടം പിടിച്ച മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ തുടക്കം ദ്രുത താളത്തിലായിരുന്നു. പിന്നെ പതിഞ്ഞ…

4 hours ago

ആ വിഷയത്തിൽ എനിക്കും തെറ്റുപറ്റി, ഞാനായിരുന്നു ഷെയ്നിനോട് അങ്ങനെ പറഞ്ഞത് – ഉണ്ണി മുകുന്ദൻ ഷെയ്ൻ നിഗം വിഷയത്തിൽ വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. മഹിമ നമ്പ്യാർ…

13 hours ago

ഇനി നിന്നെ മദ്യപിച്ച് കണ്ടാൽ ചെരിപ്പൂരി അടിക്കും – സാക്ഷാൽ രജനികാന്തിനോട് ഇങ്ങനെ പറയാൻ ധൈര്യമുള്ള വ്യക്തിയെ മനസ്സിലായോ? ഇതിനുശേഷം സൂപ്പർസ്റ്റാർ മദ്യപാനം പൂർണമായി ഒഴിവാക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആണ് ഇദ്ദേഹം.…

14 hours ago

ആദ്യത്തെ ഭർത്താവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്, ആ കാര്യങ്ങൾ പറഞ്ഞ് പരസ്പരം കളിയാക്കും – ആദ്യത്തെ ഭർത്താവിനെക്കുറിച്ചും ബന്ധം ഒഴിയാനുള്ള കാരണവും വെളിപ്പെടുത്തി ശ്വേതാ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടാണ് താരം മറ്റൊരു വിവാഹം…

14 hours ago

അവളെ പോലെ സ്ട്രോങ്ങ് ആയ ഒരു പെൺകുട്ടിയെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല – പുറത്തിറങ്ങിയ ശേഷം രശ്മിൻ പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസണിൽ കോമണർ ആയി എത്തിയ വ്യക്തിയായിരുന്നു രശ്മിൻ ഭായി. തുടക്കത്തിൽ ധാരാളം പ്രതീക്ഷകൾ ആയിരുന്നു ഇവരെ…

15 hours ago