ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷിയുടെ ജീവിതകഥയെല്ലാം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. തുടക്കത്തില്‍ ധാരാള ംവിമര്ശനം വന്നിരുന്നെങ്കിലും പിന്നീട് ഈ കുടുംബത്തെ പ്രേക്ഷകര്‍ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും. തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ച്ചക്കാര്‍ ഏറെയാണ്.
ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം. ഇതെ കുറിച്ചെല്ലാം താരങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ സുനുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് മഷൂറ എത്തിയിരിക്കുന്നത്. നിങ്ങള്‍ ചിരിക്കുകയും സ്വപ്നം കാണുകയും പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുകയും ചെയ്യുന്നൊരാളാണ് മകള്‍ എന്നാണ് മഷൂറ കുറിച്ചത്. സുനുവിനെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയും മഷൂറ പോസ്റ്റ് ചെയ്തിരുന്നു. പിറന്നാളാഘോഷത്തിനിടയിലെ ചിത്രമായിരുന്നു മഷൂറ പങ്കുവെച്ചത്.
അതേസമയം തന്റെ ഗര്‍ഭകാലം ശരിക്കും ആസ്വദിക്കുകയാണ് മഷൂറ. ഈ സമയത്ത് തന്റെ ഓരോ മാസത്തെ കുറിച്ചും പറഞ്ഞുകൊണ്ട് മഷൂറ എത്താറുണ്ട്. മഷൂറ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുനുവും കരയുകയായിരുന്നു. എന്തായാലും ഒരു കുഞ്ഞു അതിഥിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.