വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടി നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) മലയാളി വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ www.norkaroots.org ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡന്റസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ , വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകൾക്ക് വിധേയം) എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും. വിശദ വിവരം www.norkaroots.org ലും 0471-2770528, 2770543 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറുകളിലും ലഭിക്കും.
കോവിഡ് 19 പടർന്നു പിടിച്ചപ്പോൾ വിദേശത്തുള്ള വിദ്യാർത്ഥികളുടെ വിവരം സർക്കാരിന്റെ കയ്യിൽ ഇല്ലാതെ വന്നത് സഹായങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിദേശത്തു എത്ര മലയാളികൾ പഠനത്തിനായി പോയിട്ടുണ്ടെന്നു സർക്കാരിന്റെ കയ്യിൽ വ്യക്തമായ വിവരങ്ങൾ ഇല്ല. നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചതിലൂടെ ഈ പരിധിവരെ പരിഹാരം കണ്ടെത്താൻ സർക്കാരിനാകും.