മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ചാനൽ ഏതാണ് എന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് എന്ന ഒറ്റ ഉത്തരം മാത്രമേ മലയാളികൾക്ക് പറയാൻ ഉണ്ടാവുകയുള്ളൂ. അത്രയും ആഴത്തിൽ ഇറങ്ങി പോയതാണ് ഏഷ്യാനെറ്റ് എന്ന ചാനലും മലയാളികളുടെ ആത്മബോധവും. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയലുകളാണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന 5 പരിപാടികളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളാണ്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എക്കാലത്തെയും ജനപ്രിയ സീരിയലുകളിൽ ഒന്നായിരുന്നു വാനമ്പാടി. അനുമോളുടെയും മോഹൻ സാറിൻ്റെയും കഥ പറഞ്ഞു തുടങ്ങിയ വാനമ്പാടി അവസാനം ഒരു ഗംഭീര ട്വിസ്റ്റ് ആയാണ് അവസാനിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പദ്മിനി. സുചിത്ര എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
സീരിയൽ പോലെ തന്നെ ഈ കഥാപാത്രവും വളരെ ജനപ്രിയം ആയിരുന്നു. വളരെയധികം ആരാധകരുള്ള ഒരു കഥാപാത്രം കൂടിയാണ് പദ്മിനി. എന്നാൽ വാനമ്പാടി എന്ന സംഖ്യ അവസാനിച്ചതോടെ ഇവരെ സീരിയൽ മേഖലയിൽ നിന്നും കാണാതായി. നിരവധി ആളുകൾ ആയിരുന്നു സുചിത്രയോട് എന്തുകൊണ്ട് പിന്നീട് സീരിയലുകൾ ഒന്നും ചെയ്തില്ല എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സുചിത്ര പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന് കമൻറ് ആണ് ചർച്ചാവിഷയമാകുന്നത്.
3 കിടിലൻ ചിത്രങ്ങളായിരുന്നു സുചിത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായി. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ ഒരു ആരാധിക ചോദിച്ച ചോദ്യം ഇതാണ്, “ഏതു സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്?”. ഇതിനു ചിത്ര കൊടുത്ത മറുപടി ഇങ്ങനെയാണ് – “ഇത് സീരിയൽ ലൊക്കേഷൻ അല്ല. എൻറെ കാറിൽ നിന്നും എടുത്ത ചിത്രങ്ങളാണ്. ഞാനിപ്പോൾ സീരിയലുകൾ ഒന്നും ചെയ്യുന്നില്ല”. എന്നാൽ എന്തുകൊണ്ടാണ് സീരിയലുകൾ ചെയ്യാത്തത് എന്ന് കാരണം വെളിപ്പെടുത്താൻ സുചിത്ര തയ്യാറായില്ല.
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…