Film News

സിനിമയില്‍ വര്‍ഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക; മാളികപ്പുറം സിനിമയെ കുറിച്ച് നിര്‍മ്മാതാവ് എന്‍എം ബാദുഷ

ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചിത്രത്തിനെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് എത്തിയിരുന്നു.

- Advertisement -

ഇപ്പോഴിത സിനിമ കണ്ട് നിര്‍മ്മാതാവായ എന്‍എം ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ എന്നാണ് എന്‍എം ബാദുഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതില്‍ വര്‍ഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക.
വിദ്വേഷവിഷം കലക്കാതെ ആസ്വദിക്കാനായാല്‍ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ-എന്നും ബാദുഷ കുറിച്ചു.

എന്‍എം ബാദുഷയുടെ വാക്കുകള്‍ ഇങ്ങനെ-

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തില്‍ നമ്മെ സഹായിക്കുന്നവനാണ് യഥാര്‍ഥ ദൈവം.മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 ന്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങള്‍ ഒന്നും മനസില്‍ നിന്ന് മായുന്നില്ല.

ഉണ്ണി മുകുന്ദന്‍, എ റിയല്‍ ഹീറോ, അടിപൊളിയായിട്ടുണ്ട്.സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി.എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിന്റെയും കല്ലുവിന്റെയും. അവരുടെ മുഖം കണ്ണില്‍ നിന്നു മായുന്നേയില്ല.

ഇത്തരത്തിലൊരു ചിത്രമൊരുക്കാന്‍ മുമ്പോട്ടു വന്ന നിര്‍മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിക്കും ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മികച്ച സിനിമയുമായി മകന്‍ വിഷ്ണു ഉത്തരവാദിത്വം അസ്സലായി നിര്‍വഹിച്ചു.

രചയിതാവ് അഭിലാഷിനും സംഗീത സംവിധായകന്‍ രഞ്ജനും അഭിമാനിക്കാവുന്ന ചിത്രം. അങ്ങനെ എല്ലാത്തരത്തിലും മികവ് പുലര്‍ത്തിയ ഒന്നാം തരം ഫീല്‍ ഗുഡ് ചിത്രമാണ് മാളികപ്പുറം.

അവസാനമായി ഒരു വാക്ക്: സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതില്‍ വര്‍ഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക.
വിദ്വേഷവിഷം കലക്കാതെ ആസ്വദിക്കാനായാല്‍ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ.
Unni Mukundan
Anto Joseph
Venu Kunnappally
Anto Joseph Film Company
Ramesh Pisharody

 

Abin Sunny

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

47 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

19 hours ago