മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് റാം. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു പേരന്പ്. ഈ ചിത്രം സംവിധാനം ചെയ്ത വ്യക്തി ആയിരുന്നു റാം. റാം അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് നിവിൻ പോളി ആണ്. കുറച്ചു മുൻപ് ആയിരുന്നു ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമാപ്രേമികൾ എല്ലാം വലിയ ആഹ്ലാദത്തിലായിരുന്നു പ്രഖ്യാപനം വന്ന നിമിഷം മുതൽ. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
ധനുഷ്ക്കോടിയിൽ ആണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇതിൻറെ ഫോട്ടോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതുവരെ ചിത്രത്തിന് ഔദ്യോഗികമായി പേര് നൽകിയിട്ടില്ല. അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. അടുത്തിടെ നിവിൻ പോളിയുടെ ഒരു ഫോട്ടോ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഈ ലുക്കിൽ ആയിരിക്കും താരം ചിത്രത്തിൽ അഭിനയിക്കുക.
റാം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുരേഷ് കാമാച്ചി ആണ്. വി ഫോർ പ്രൊഡക്ഷൻസ് ബാനറിലായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് സൂരി ആയിരിക്കും. കോമഡി നടനായി തുടങ്ങുകയും പിന്നീട് സ്വഭാവനടനായും വളരുകയും ചെയ്ത നടനാണ് സൂരി. മലയാളത്തിലും തമിഴിലും ഒരേ സമയം ആയിരിക്കും ചിത്രമൊരുക്കുന്നത്. കേരളത്തിൽ എന്നതുപോലെ തമിഴ്നാട്ടിലും ധാരാളം ആരാധകനാണ് നിവിൻ പോളിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനുവേണ്ടി.
അഭിനയ പ്രാധാന്യമുള്ള റോളുകളാണ് നിവിൻപോളി ഇപ്പോൾ ചെയ്യുന്നതിൽ അധികവും. അതുകൊണ്ടുതന്നെ നിവിൻപോളി ആരാധകർ മാത്രമല്ല മലയാള സിനിമാ പ്രേക്ഷകരും ഒരുപോലെ പ്രതീക്ഷയിലാണ്. അടുത്തിടെ മമ്മൂട്ടിയുടെ ഏറ്റവും നല്ല പ്രകടനം കണ്ട് സിനിമയായിരുന്നു പേരൻപു. അതുപോലെ നിവിൻപോളിയുടെ മികച്ച പ്രകടനം ഈ ചിത്രത്തിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.