മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിന്‍ പോളി. പ്രേമം എന്ന സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നിവിന്‍ പോളിക്ക് ആരാധകരും ഏറെ ആയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ നിവിന്‍ അവസരം ലഭിച്ചു.
ഇപ്പോഴിതാ മകന് ദാവീദുന്റെ ജന്മദിനത്തില് ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിവിന്‍പോളി. ഒരു ചെറുപുഞ്ചിരിയോടെ ചിരിച്ചുനില്ക്കുന്ന മകന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇത് നിവിന്‍ തന്നെ എന്നാണ് ഫോട്ടോ കണ്ട് പലരും കമന്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ നിവിന്‍പോളിയുടെ കുഞ്ഞുനാളിലെ ഫോട്ടോ ആണോ എന്നും സംശയിച്ചുപോകും.
2010ല്‍ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് നിവിന്‍പോളി. മലര്‍വാടി ആര്‍ട്സ് ക്ലബ് ആയിരുന്നു ആദ്യ ചിത്രം. ഇതില്‍ പ്രകാശന് എന്ന കഥാപാത്രത്തെ ആയിരുന്നു നിവിന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സിനിമയ്ക്കുശേഷം കുറച്ചുനാള്‍ വലിയ അവസരം നിവിന്‍ ലഭിച്ചിരുന്നില്ല. ചിത്രം തട്ടത്തിന് മറയത്ത് റിലീസ് ചെയ്തതോടെയാണ് നിവിന്റെ കരിയര്‍ മാറിമറിഞ്ഞത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല നടന്. കൈ നിറയെ സിനിമകളായിരുന്നു നിവിന്‍.
അതേസമയം നിവിന്‍പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളില്‍ സാന്നിധ്യം അറിയിച്ച ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.