മലയാളികളടക്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഭീംല നായക്ക്. അയ്യപ്പനും കോശിയും എന്ന മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയുടെ തെലുങ്ക് പതിപ്പ് ആണ് ഇത്. ബിജുമേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻറെ കഥാപാത്രത്തിൻറെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. അതേസമയം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടി ആണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ് ഈ പാട്ട്.
ഇപ്പോൾ സിനിമയുടെ മറ്റൊരു പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയിലെ നായികയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. നിത്യ മേനോൻ ആണ് സിനിമയിൽ പവൻ കല്യാനിൻ്റെ നായികയായി എത്തുന്നത്. കണ്ണമ്മ എന്നായിരുന്നു മലയാളത്തിൽ ഈ കഥാപാത്രത്തിന് പേര്. തെലുങ്കിൽ എന്തായിരിക്കും പേര് എന്നത് സംബന്ധിച്ച സൂചനകൾ ഒന്നും ഇപ്പോൾ ലഭിച്ചിട്ടില്ല. എന്തായാലും ആരാധകർക്ക് ആഘോഷിക്കാൻ ഒരു കാര്യം കൂടി ഇവർ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി മറ്റൊരു സർപ്രൈസ് ആണ് ഇവർ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ രണ്ടാം ഗാനത്തിൻറെ റിലീസ് തീയതി ആണ് അല്പം മുമ്പ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്ററിൽ തന്നെ ആണ് ഇവർ പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 15ന് ആയിരിക്കും ഗാനം പുറത്തിറങ്ങുന്നത്. നായകനും നായികയും തമ്മിലുള്ള പ്രണയ ഗാനം ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഗൗരി നന്ദ ആണ് മലയാളത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രം അടുത്ത വർഷം സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായിട്ട് ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് അറിയാൻ സാധിക്കുന്നത്. ജനുവരി മാസത്തിൽ ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. സാഗർ കേന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കുന്നത്. രണ്ടു കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയായിരുന്നു അയ്യപ്പനുംകോശിയും. എന്നാൽ തെലുങ്കിലെത്തുമ്പോൾ പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആയിരിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.