സീരിയല്‍ നടന് നിരഞ്ജനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു താരം കൂടിയാണ് നിരഞ്ജന്. ഈ അടുത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷമെല്ലാം നിരഞ്ജന് പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഭാര്യാമാതാവിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞുള്ള നിരഞ്ജന്റെ കുറിപ്പ് വൈറലായിരുന്നു. കുഞ്ഞൂട്ടനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ഏറെ ആഗ്രഹിച്ച ആളായിരുന്നു അവളുടെ അമ്മ. അതിനായി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.
അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ് കടന്നു വരുന്നത്. കുഞ്ഞൂട്ടനെ ഇന്നത്തെ ദിവസം കൃഷ്ണ വേഷത്തില്‍ കാണണമെന്ന് ആഗ്രഹിച്ച ഒരാള്‍ ആയിരുന്നു അവളുടെ അമ്മ. കോട്ടയം വച്ചു പ്ലാന്‍ ചെയ്ത ഫോട്ടോഷൂട്ട്. സീരിയല്‍ ഷെഡ്യൂള്‍ തുടങ്ങാന്‍ ആയതുകൊണ്ട് പെട്ടന്ന് തൃശൂര്‍ വച്ചു നടത്താന്‍ തീരുമാനിച്ചത് ദൈവത്തിന്റെ തീരുമാനം ആകാം. കാരണം ആ വേഷത്തില്‍ കുഞ്ഞൂട്ടനെ കാണണമെന്ന അമ്മയുടെ ആഗ്രഹം ദൈവം പൂര്ത്തീകരിച്ചതാകും.
മുളയത്തുള്ള അമ്മയുടെ വീട്ടില്‍ വച്ചായിരുന്നു ഷൂട്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അമ്മ ഒരുപാടു സന്തോഷവതി ആയിരുന്നു. അവനെ കൃഷ്ണ വേഷത്തില്‍ കണ്ടപ്പോള്‍ അമ്മയുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. അമ്മയുടെ സംസ്കാരം നടന്ന ദിവസം വൈകുന്നേരം ആ ഫോട്ടോസ് കൈയില്‍ കിട്ടിയപ്പോ ഭയങ്കര സങ്കടം തോന്നി.
ആ ഫോട്ടോസ് കിട്ടിയോ എന്ന് ഇടയ്ക്കു ഇടയ്ക്കു ചോദിക്കുമായിരുന്നു. അമ്മ ഏതോ ലോകത്തിരുന്നു ഇതെല്ലാം കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തോ ഒരു കനം മനസിനെ ബാധിച്ചിരിക്കുന്നു നടന് കുറിച്ചു.
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…