Sports

കുഞ്ഞ് പിറന്ന് രണ്ട് മാസം പൂര്‍ത്തിയാവും മുമ്പ് നെയ്മറും ബ്രൂണ ബിയകാര്‍ഡിയും വേര്‍പിരിഞ്ഞു; പ്രഖ്യാപനവുമായി ബ്രൂണ

സാവോപോളോ: കുഞ്ഞ് പിറന്ന് രണ്ട് മാസം പൂര്‍ത്തിയാവും മുമ്പ് പങ്കാളി ബ്രൂണ ബിയകാര്‍ഡിയുമായി നെയ്മര്‍ വേര്‍പിരിഞ്ഞു. ബ്രൂണ സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ മോചനക്കാര്യം വ്യക്തമാക്കിയത്.

- Advertisement -

ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബ്രൂണ വിവാഹ മോചനം പ്രഖ്യാപിച്ചത്.

ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങള്‍ പരന്നതിനാലാണു വിശദീകരണം നല്‍കുന്നതെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ”ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.” ബ്രൂണ കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു നെയ്മര്‍ക്കും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. അതിനിടെ നെയ്മര്‍ക്ക് അലിനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിനിടയില്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ബ്രസീലിയന്‍ മോഡലിന് നെയ്മര്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സന്ദേശമാണ് എന്നായിരുന്നു നെയ്മറിന്റെ പ്രതികരണം. ഇതിന് ഇടയിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ബ്രൂണ വ്യക്തമാക്കിയിരിക്കുന്നത്.

നെയ്മറും ബ്രൂണയും 2012-ല്‍ റിയോ കാര്‍ണിവലിലാണ് പരിചയപ്പെടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ ഇരുവരും ഒന്നിച്ചു.

വിവാഹനിശ്ചയം വരെ കാര്യങ്ങളെത്തിയെങ്കിലും വീണ്ടും പ്രശ്‌നങ്ങളുണ്ടായി. പിന്നീട് പ്രശ്‌നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുകയായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ വന്നു. ഇതോടെ താരം പരസ്യമായി മാപ്പ് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. എന്നാലിപ്പോള്‍ വീണ്ടും തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയിച്ചിരിക്കുകയാണ് ബ്രൂണ.

 

 

Abin Sunny

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

24 mins ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

47 mins ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

3 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

3 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

3 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

5 hours ago