Categories: featured

ജവാന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിന്; വിറ്റുപോയത് 120 കോടിക്ക്

ബോളിവുഡ് താരം ഷാരൂ ഖാനും നടി നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജവാന്‍. ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രഖ്യാപിച്ചത് മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണ് ഇത്. ജവാന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ സിനിമയെ സംബന്ധിച്ച പുതിയ വാര്‍ത്തയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

- Advertisement -

നെറ്റ്ഫ്‌ളിക്‌സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന്‍ പ്രേക്ഷര്‍ക്ക് മുന്നിലെത്തും.

അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് സിനിമയില്‍ ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം.

ജവാനില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്‌ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡില്‍ എത്താനും സാധ്യതയേറെയാണ്.

 

 

 

 

 

Anusha

Recent Posts

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

1 min ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

1 hour ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

11 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

16 hours ago