ബോളിവുഡ് താരം ഷാരൂ ഖാനും നടി നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജവാന്. ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രഖ്യാപിച്ചത് മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണ് ഇത്. ജവാന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ സിനിമയെ സംബന്ധിച്ച പുതിയ വാര്‍ത്തയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന് പ്രേക്ഷര്‍ക്ക് മുന്നിലെത്തും.
അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് സിനിമയില്‍ ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം.
ജവാനില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡില്‍ എത്താനും സാധ്യതയേറെയാണ്.