Social Media

തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നീരജ് മാധവന്‍, ആശംസ അറിയിച്ച് ആരാധകര്‍

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നീരജ് മാധവന്‍. സഹനടനായി സ്‌ക്രീനില്‍ എത്തിയ നീരജ് പിന്നീട് നായകവേഷങ്ങള്‍ വരെ കയ്യടക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷമാണ് നീരജ് അറിയിച്ചിരിക്കുന്നത്.

- Advertisement -

ഒരു ഫോട്ടോ പങ്കുവെച്ചാണ് പെണ്‍കുഞ്ഞ് ജനിച്ച വിവരം നീരജ് പറഞ്ഞത്. വിശേഷം അറിഞ്ഞതോടെ നീരജിനും ദീപ്തിക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സിനിമ ലോകത്തിന് അകത്തു നിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്. നീണ്ടക്കാലത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

2013ല്‍ ആണ് താരം ആദ്യമായി ചിത്രത്തില്‍ അഭിനയിക്കുന്നത്. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമാ അരങ്ങേറ്റം . ഇതില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നീട് നടനെ തേടി നിരവധി അവസരങ്ങളും വന്നു. അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ശേഷമാണ് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി എത്തിയത്. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ദി ഫാമിലി മാന്‍ നീരജിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു.

അഭിനയത്തിനൊപ്പം ഡാന്‍സിലും താരം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളിലൂടെയും നീരജ് മാധവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ഈ വീഡിയോകളെല്ലാം പുറത്തുവിട്ടത്. ഇതില്‍ പണി പാളി എന്ന റാപ് സോംഗ് യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അടക്കം ഇടംപിടിച്ചിരുന്നു. ഇത് കൂടാതെ കൊറിയോ ഗ്രാഫര്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളിലും നീരജ് തുടക്കം കുറിച്ചു. സിനിമാ ലോകത്തിന് അകത്തും പുറത്തുമായി നല്ല പ്രതീക്ഷയുള്ള നടനാണ് നീരജ് മാധവന്‍.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

3 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

4 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

4 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

4 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

4 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

5 hours ago