Social Media

ഇത്ര വേഗം വളരല്ലേ പൊന്നേ; മറിയത്തിന് പിറന്നാള്‍ ആശംസയുമായി നസ്രിയ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും മറിയം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അച്ഛനെ പോലെ ആരാധകരെ സ്വന്തമാക്കാന്‍ മറിയത്തിന്റെ കുസൃതി നിറഞ്ഞ കളികള്‍ തന്നെ ധാരാളം ആയിരുന്നു. ഇന്ന് ഈ കുഞ്ഞിപ്പെണ്ണിന് നാല് വയസ്സ് തികയുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല മറിയത്തിന് നാല് വയസായി എന്നത്. ഇതോടെ നിരവധി പേരാണ് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നത്.

- Advertisement -

ഇപ്പോള്‍ നടി നസ്രിയയും തന്റെ കുസൃതികുട്ടിക്ക് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ്. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയാണ്.


പൊതുവെ എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് നസ്രിയ. ദുല്‍ഖറും , നടന്റെ ഭാര്യ അമാലുമെല്ലാം നസ്രിയയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രവും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അമാലും, നസ്രിയയും, സുപ്രിയയും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ചിത്രവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദുല്‍ഖറും നസ്രിയയും ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറിയത്. നസ്രിയയെ വാത്സല്യത്തോടെ കുഞ്ഞി എന്നാണ് ദുല്‍ഖര്‍ വിളിക്കാര്‍. ദുല്‍ഖറിന് പിന്നാലെയാണ് പൃഥിയുമായി നസ്രിയ സൗഹൃദത്തില്‍ ആവുന്നത്. നസ്രിയ തന്റെ സ്വന്തം സഹോദരിയെ പോലെയാണെന്ന് പൃഥിയും നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

5 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

5 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago