മലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ നസീ്ം, കുട്ടിത്തം നിറഞ്ഞ അവതരണ ശൈലി നസ്രിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപെടുന്നതിനു ഒരു കാരണമാകുന്നു. ഫഹദിന്റെ അത്രേം തന്നെ നസ്രിയ സ്നേഹിക്കുന്ന ആളാണ് ഓറിയോ എന്ന നായ്ക്കുട്ടി. താരത്തിന്റെ ലോക്കറ്റിൽ വരെ സ്ഥാനം പിടിച്ച ആളാണ് ഓറിയോ. നായ്ക്കുട്ടിയുടെ ജന്മ ദിനത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളികള്‍ തങ്ങളുടെ വീട്ടിലൊരാളായിട്ട് കാണുന്ന താരമാണ് നസ്രിയ, താരത്തിന്റെ പുതിയ പോസ്റ്റില്‍ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയോടുള്ള സ്നേഹം എത്രയെന്ന് താരം വ്യക്തമാക്കുന്നു. ഓറിയോ എന്ന് വിളിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്, ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ വ്യക്തമാക്കി.
കുഞ്ഞുടുപ്പും ഇട്ട് നില്ക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്, എന്റെ കുട്ടിക്ക് ഇന്ന് അഞ്ച് വയസാവുകയാണ്, എന്റെ മനസ് നിറയെ അവനാണ് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്ക് പിറന്നാള്‍ ആശംസകളെന്നും നസ്രിയ കുറിച്ചു. നീ സന്തോഷത്തോടെയിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും , എന്റെയും നിന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നും താരം കുറിച്ചു,.നസ്രിയ.
https://www.instagram.com/p/B9VzCU5JVR7/
ഏറ്റവും ഒടുവിലായി നസ്രിയ നായികയായി അഭിനയിച്ച ചിത്രം ‘ട്രാന്‍സ്’ ആയിരുന്നു. ചിത്രത്തില്‍ നായകനായെത്തിയത് നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ ആയിരുന്നു. സാധാരണയായി നസ്രിയ കാണുന്ന ക്യൂട്ട്, കുറുമ്ബി, തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടി വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മദ്യപിക്കുന്ന, പുകവലിക്കുന്ന, കഞ്ചാവ് ഉപയോഗിക്കുന്ന നായികയായാണ് നസ്രിയ ‘ട്രാന്‍സി’ല്‍ എത്തിയത്. അതേ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞതിങ്ങനെ.
“ഞാന്‍ മുമ്ബ് അത്തരമൊരു കഥാപാത്രം ചെയ്തിട്ടില്ല. അതിനാല്‍, ഞാന്‍ അഭിനയിച്ചാല്‍ ഈ വേഷം എങ്ങനെ ആകുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. അതു കൊണ്ടു കൂടിയാണ് അന്ബുക്ക (അന്‍വര്‍ റഷീദ്) ഈ കഥാപാത്രമാകാന്‍ എന്നെ തിരഞ്ഞെടുത്തതെന്ന് കരുതുന്നു. അന്ബുക്ക റിസ്ക് എടുത്തു. അത് അദ്ദേഹത്തിന് ഒട്ടും എളുപ്പമല്ലായിരുന്നു. സത്യം പറഞ്ഞാല്‍, ഇതു പോലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമില്ലായിരുന്നു,” നസ്രിയ പറയുന്നു.
കഥാപാത്രമാകുന്നതിനെക്കാള്, കഥാപാത്രത്തിന്റെ ശീലങ്ങള്‍ പഠിച്ചെടുക്കാനായിരുന്നു തനിക്ക് ബുദ്ധിമുട്ടായതെന്ന് നസ്രിയ.”കഥാപാത്രത്തേക്കാള്‍, അവളുടെ ശീലങ്ങളാണ് എനിക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കിയത്. അത് പുകവലിയോ മദ്യപാനമോ ആകട്ടെ, ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്ബ് അവ ശരിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു ചെയിന്‍-സ്മോക്കറും മദ്യപാനിയും ആകുമ്ബോള്‍ ഇവയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു അഭിനേതാവിനെ പോലെ ആകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,” നസ്രിയ കൂട്ടിച്ചേര്‍ത്തു.