തായ് എയര്വേയ്സിനെതിരെ നടി നസ്രിയ നസീം. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയയുടെ പ്രതികരണം.
യാത്രയ്ക്കിടെ നസ്രിയയുടെ ബാഗ് നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചിട്ടും വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് നസ്രിയ പറയുന്നത്. ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്സ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയര്‍വേയ്സിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്സിന്റെതെന്നും നസ്രിയ കുറിച്ചു.
തായ് എയര്‍വേയ്സ് എന്ന പേരില്‍ അറിയപ്പെടുന്ന തായ് എയര്‍വേയ്സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്ഡിന്റെ പതാകവാഹക എയര്‍ലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ്. ടൂറിസം ഉണര്‍ന്നു കഴിഞ്ഞാല്‍ പതിയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറാമെന്നാണ് തായ് എയര്‍വേയ്സ് കണക്കുകൂട്ടുന്നത്.