വിഘ്നേശ് ശിവൻ നയൻതാര ദമ്പതികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം ആയിരുന്നു വിവാഹം. നയൻതാര സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ല. എന്നാൽ വിഘ്നേശ് ശിവൻ വളരെ സജീവമാണ് താനും.
വിഗ്നേഷ് ശിവൻ പങ്കുവയ്ക്കുന്നതിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. മഹാബലിപുരത്തെ ഒരു നക്ഷത്ര റിസോർട്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ അടക്കം ബോളിവുഡിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ഇതിൽ പങ്കെടുത്തിരുന്നു. ബോളിവുഡിലെ കിംഗ് എന്നറിയപ്പെടുന്ന ഷാരൂഖ് ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നയൻതാര ഇപ്പോൾ.
View this post on Instagram
ഇപ്പോഴിതാ വിഘ്നേഷ് പങ്കുവെച്ച പുതിയ വിശേഷം ശ്രദ്ധ നേടുകയാണ്. തൻറെ പ്രിയ പത്നി തനിക്ക് ഒരുക്കിയ സർപ്രൈസിനെ കുറിച്ചാണ് താരം പങ്കുവെച്ചത്. ദുബായിലുള്ള ബുർജ് ഖലീഫയിൽ വെച്ചാണ് വിഗ്നേഷ് ജന്മദിനം ആഘോഷിച്ചത്. സർപ്രൈസ് ആയി കുടുംബാംഗങ്ങളെ നയൻതാര ദുബായിൽ എത്തിച്ചു എന്ന് വിഘ്നേഷ് പറയുന്നു. തന്റെ ഭാര്യ നൽകിയ അതിശയകരമായ സർപ്രൈസ് എന്നും വിഘ്നേഷ് കുറിച്ചു.
View this post on Instagram
എന്തായാലും ഇദ്ദേഹം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. ഏതാണ്ട് ഏഴ് വർഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. തുടക്കത്തിൽ ചില ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറച്ചു കഴിഞ്ഞാണ് പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്. ഒരു ടിവി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിവാ നിശ്ചയം കഴിഞ്ഞ കാര്യം നയൻതാര തുറന്നു സമ്മതിച്ചത്.
View this post on Instagram