അവതരണത്തിലൂടെ കടന്നുവന്ന താരമാണ് നയന്‍താര. പിന്നീട് മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇവിടെ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ നയന്‍താരയ്ക്ക് സാധിച്ചില്ല. എന്നാല്‍ തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്താന്‍ ഈ നടിക്ക് അധിക സമയം വേണ്ടി വന്നില്ല. ഇതിനിടെ നടിക്കെതിരെ നിരവധി ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. ഈ സമയത്തും ഇതിനെയെല്ലാം ശക്തമായി നേരിട്ട് കൊണ്ട് തന്റെ ജൈത്ര യാത്ര തുടര്‍ന്നു നയന്‍. ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര.
കൈനിറയെ ഓഫറുകളാണ് ഈ താരത്തിന്. ഗ്ലാമര്‍ റോളുകളില്‍ നിന്ന് പിന്നീട് ശക്തമായ സ്ത്രീ കഥാപാത്രത്തിലേക്കും നയന്‍താര എത്തി. ഒരു നായകനെയും ആവശ്യമില്ലാതെ അന്യഭാഷകളില്‍ അടക്കം നയന്‍താര സൃഷ്ടിച്ചുകൊണ്ടിരുന്നു വിജയം ചെറുതൊന്നുമല്ല.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അങ്ങോട്ട് തിരക്കി പോവാറുണ്ട്. ഈ അടുത്തായിരുന്നു നടിയുടെ പിറന്നാള്‍ , ഇതിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. തന്റെ പ്രിയതമന് നയന്‍താരയ്ക്ക് വേണ്ടി പിറന്നാള്‍ദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് ആണ് ഒരുക്കിയത്.
ഇപ്പോഴിതാ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് നടി. നയന്‍താര വിഘ്നേഷ് വൈകാതെ തന്നെ പുതിയ വീട്ടിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ ആണ് നടിയുടെ പുതിയ വീട് . തമിഴ്നാട്ടിലെ ലക്ഷ്വറി സ്ഥലങ്ങളിലൊന്നാണ് പോയസ് ഗാര്ഡന്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിത അടക്കം നിരവധി പ്രമുഖര്‍ക്കാണ് പോയസ് ഗാര്‍ഡനില്‍ വീടു ഉണ്ടായിരുന്നത്.