Film News

അത്തരം ബന്ധത്തിൽ കഴിയുന്ന സ്ത്രീകളെ മോശക്കാരായികളായി ചിത്രീകരിക്കുന്നത് ശരിയല്ല – മലയാളികൾക്കെതിരെ കടുത്ത വിമർശനവുമായി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. മലയാളം സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. മനസിനക്കരെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി സിനിമയിൽ അരങ്ങേറിയത്. ജയറാം ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും നായികയായി താരം അഭിനയിച്ചു. പിന്നീടായിരുന്നു താരം തമിഴിലേക്കു ചേക്കേറുന്നത്. ശരത്കുമാറിൻ്റെ നായിക ആയിട്ടായിരുന്നു താരം തമിഴിൽ തുടങ്ങിയത്. പിന്നീട് രജനീകാന്തിൻ്റെ നായിക ആയതോടെ കരിയർ തന്നെ മറ്റൊരു വഴിക്ക് പോയി.

- Advertisement -

തുടക്കത്തിൽ ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു താരത്തിന് ലഭിച്ചത്. തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും താരം നായികയായി അഭിനയിച്ചു. പിന്നീട് ആയിരുന്നു താരം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുവാൻ ആരംഭിച്ചത്. അങ്ങനെ പതിയെപ്പതിയെ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറി നയൻതാര. വിഘ്നേഷ് ശിവൻ എന്ന സംവിധായകനുമായി പ്രണയത്തിലാണ് താരം. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം. അന്നുമുതൽ ഇവർ പ്രണയത്തിലാണ്. കഴിഞ്ഞ ആറു വർഷമായി പല പരിപാടികളിലും ഇവർ ഒരുമിച്ചായിരുന്നു പങ്കെടുത്തത്.

ആറു വർഷമായി ഇവർ താമസിക്കുന്നതും ഒരുമിച്ചാണ്. ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ഇവർ. അടുത്തിടെ മാത്രമാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിവാഹം ഉടനെ തന്നെ ഉണ്ടാവും എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ വിവാഹം രഹസ്യമാക്കി നടത്തില്ല എന്നും എല്ലാവരെയും അറിയിച്ച ശേഷം മാത്രം ആയിരിക്കും നടത്തുക എന്നും നയൻതാര വാക്കു നൽകി. ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന ആളുകളെക്കുറിച്ച് പറയുകയാണ് നയൻതാര.

അത്തരം ബന്ധങ്ങളിൽ കഴിയുന്നവർ മോശക്കാരാണ് എന്ന ഒരു കാരണം നമ്മുടെ ആളുകൾക്ക് ഉണ്ട്. എങ്ങനെ ജീവിക്കണം, ആരുടെ ഒപ്പം ജീവിക്കണമെന്നത് എല്ലാം ഓരോരുത്തരുടെ ഇഷ്ടമാണ്. അത് വെച്ച് മറ്റുള്ളവരുടെ സ്വഭാവം നടക്കുന്നത് അത്ര നല്ല സ്വഭാവമല്ല. അത്തരം ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകളെ മോശക്കാരാക്കി പ്രതികരിക്കുന്നത് ശരിയല്ല എന്നും നയൻതാര പറയുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു നയൻതാര നേരിട്ടത്. നയൻതാര ആരെയും പേരുപറഞ്ഞ് കുറ്റപ്പെടുത്തിയിട്ടില്ല എങ്കിലും മലയാളികളെ ആണ് ഉദ്ദേശിച്ചത് എന്ന് വ്യക്തം. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ പോയി തലയിടുന്ന സ്വഭാവം മലയാളികളുടെ അത്ര ലോകത്ത് വേറെ ഒരു വർഗ്ഗത്തിനും ഇല്ല. നയൻതാര സിനിമയിൽ വന്ന കാലം മുതൽ പലതരത്തിലുള്ള അധിക്ഷേപങ്ങൾ ആണ് മലയാളികൾ താരത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യകാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിന് ആയിരുന്നു വിമർശനം എങ്കിൽ പിന്നീട് അത് അവരുടെ വ്യക്തിപരമായ സൗഹൃദ ബന്ധങ്ങളും പ്രണയബന്ധങ്ങളും കാരണമായിരുന്നു എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്.

Athul

Recent Posts

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

8 mins ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

28 mins ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

3 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago