ബോക്സ് ഓഫീസിൽ റെക്കോഡ് സൃഷ്ടിച്ച് കൊണ്ട് കുതിക്കുകയാണ് ജവാൻ. പഥാന്റെ വിജയത്തിന് തൊട്ടുപിന്നാലെ വന്ന ബ്ലോക്ക് ബസ്റ്റർ ആയതിനാൽ ഷാരൂഖും ആരാധകരും അതീവ സന്തോഷത്തിലാണ്. മറുവശത്ത് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ അറ്റ്ലിയും നടി നയൻതാരയും. ബോളിവുഡിൽ നിന്നും വൻ സ്വീകാര്യതയാണ് ആദ്യ ചിത്രത്തിലൂടെ നയൻതാരയ്ക്ക് ലഭിച്ചിരിക്കുന്നത്.ആദ്യ ബോളിവുഡ് ചിത്രം തന്നെ ഷാരൂഖ് ഖാനൊപ്പമായത് നയൻതാരയ്ക്ക് കരിയറിൽ വലിയ തോതിൽ ഗുണം ചെയ്യും. എന്നാൽ ജവാനുമായി ബന്ധപ്പെട്ട പാെതുചടങ്ങുകളിൽ ഒന്നും നയൻതാരയെ കാണ്ടിരുന്നില്ല. സിനിമയുടെ പ്രസ് കോൺഫറൻസ് മുംബൈയിൽ വച്ചായിരുന്നു നടന്നത്. ഷാരൂഖും സഹതാരങ്ങളുമെല്ലാം പങ്കെടുത്ത ചടങ്ങിൽ അതിഥി വേഷത്തിലെത്തിയ ദീപിക പദുകോൺ പോലും എത്തി. എന്നാൽ നയൻതാര എത്തിയില്ല.
അതെ സമയം ഈ സിനിമയിൽ തന്റെ വേഷം വെട്ടിമാറ്റിയതിനാൽ നയൻതാരയ്ക്ക് അറ്റ്ലിയോട് കടുത്ത അമർഷമുണ്ട് എന്ന് തരത്തിലടക്കം വാർത്തകൾ ഇപ്പോളും വരുന്നുണ്ട്. ദീപിക പദുക്കോണിന്റെ കഥാപാത്രം ആണ് സിനിമയിൽ മുഴുനീളം ഉയർത്തിപ്പിടിച്ചതെന്നുമാണ് പറയുന്നത്.അതുകൊണ്ടാണ് നയൻതാരയ്ക്ക് അറ്റ്ലിയോട് വെറുപ്പെന്നാണ് റിപ്പോട്ടുകൾ.ആദ്യ ബോളിവുഡ് ചിത്രം, കരിയറിലെ പരാജയങ്ങൾക്കിടെ വന്ന ബ്ലോക്ബസ്റ്റർ, ഷാരൂഖ് ഖാൻ എന്ന സൂപ്പർസ്റ്റാറിന്റെ സാന്നിധ്യം എന്നീ ഘടകങ്ങൾ പരിഗണിച്ച് നയൻതാര നോ പ്രൊമോഷൻ പോളിസിയിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന് ഇതിനകം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നിട്ടുണ്ട്. നേരത്തെ ജവാന്റെ ഓഡിയോ ലോഞ്ചിലും നയൻതാര പങ്കെടുത്തില്ല.
അതെ സമയം നിരവധി ഫിലിം ജേർണലിസ്റ്റുകൾ ഇതിനകം ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന സിനിമയാണെങ്കിൽ യാതൊരു മടിയുമില്ലാതെ നടി നയൻതാര പ്രൊമോഷന് പങ്കെടുക്കാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സ് നിർമിച്ച കണക്ട് എന്ന തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് മാധ്യമങ്ങൾക്കുൾപ്പെടെ നയൻതാര അഭിമുഖം നൽകിയിട്ടുണ്ട്.
#Nayanthara is very upset with #Atlee because her role was chopped in #Jawan. She feels as #DeepikaPadukone‘s character was elevated , her character was sidelined !
-HindusthanTimes pic.twitter.com/IaKDsKAPY1
— Troll Cinema ( TC ) (@Troll_Cinema) September 21, 2023