Film News

മേക്കോവറില്‍ ഞെട്ടിച്ച് ബോളിവുഡ് താരം

മേക്കോവറില്‍ ഞെട്ടിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കോവര്‍ ഉള്ളത്.

- Advertisement -

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. സ്ത്രീ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി പോസ്റ്ററിലുള്ളത്. നവാസുദ്ദീന്‍ ആണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്കു പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ളതാണ് മേക്കോവര്‍. റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹഡ്ഡി. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു. വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ ഞാന്‍ ഇന്നോളം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും താന്‍ ചിത്രത്തിലെത്തുകയെന്നും നവാസുദ്ദീന്‍ പറഞ്ഞിരുന്നു.

സംവിധായകനൊപ്പം അദമ്യ ബല്ലയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് അക്ഷത് അജയ് ശര്‍മ്മ. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Rathi VK

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

19 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

39 mins ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

51 mins ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

1 hour ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

1 hour ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

1 hour ago