Categories: featured

ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക് ; വിവാഹിതനാവാന്‍ തീരുമാനിച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

ഒരുകാലത്ത് നിപ എന്ന വൈറസിന്റെ പിടിയിലായിരുന്നു നാമെല്ലാവരും. ഈ സമയത്ത് നമ്മളെ രക്ഷിക്കാന്‍ നമുക്കുചുറ്റും ഉണ്ടായിരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ. ഇതിനിടെ ചില ഡോക്ടര്‍മാരുടെ നെഴ്‌സുമാരുടെയും ജീവന്‍ വരെ നഷ്ടപ്പെട്ടു. ആ കൂട്ടത്തില്‍ ഒരാള്‍ ആയിരുന്നു സിസ്റ്റര്‍ ലിനിയും. കോഴിക്കോട് പേരാമ്പ്രയിലെ കല്ലോട് ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു ലിനി.

- Advertisement -

നിപ്പ ആദ്യമായി സ്ഥിരീകരിച്ചത് പേരാമ്പ്രയില്‍ തന്നെ. ഈ സമയത്ത് വൈറസിനെതിരെയുള്ള പോരാട്ടത്തിനൊടുവില്‍ ആണ് ലിനിക്കും ജീവന്‍ നഷ്ടപ്പെട്ടത്. മരണക്കിടക്കയില്‍ വെച്ച് തന്റെ ഭര്‍ത്താവിന് ലിനി എഴുതിയ കത്ത് അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഭാര്യ പോയതോടെ രണ്ട് മക്കള്‍ക്കൊപ്പം ആയിരുന്നു ലിനിയുടെ ഭര്‍ത്താവ് സജീഷ്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കു വെച്ചാണ് സജീഷ് എത്തിയത്. താന്‍ വിവാഹിതനാവാന്‍ പോകുന്നു എന്ന സന്തോഷമാണ് സജീഷ് പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 29നാണ് ഇവരുടെ വിവാഹം.

പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്‌നേഹത്തോടെ സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ സജീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

 

Anusha

Recent Posts

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

39 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

55 mins ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

4 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

5 hours ago