ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നടിയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നവ്യ സ്വന്തമാക്കി.
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന നവ്യ ഒരുത്തീ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയത്. വികെ പ്രകാശ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. രണ്ടാം വരവിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് താരത്തിന് ലഭിച്ചത്. ഇതിനിടെ നവ്യ കൊടുത്ത അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചില അഭിമുഖങ്ങളില്‍ തന്റെ ആദ്യകാലത്തെ പ്രണയത്തെ കുറിച്ചെല്ലാം നവ്യ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് നവ്യ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. പ്രണയം പുഴ പോലെയാണ് തിരിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് നവ്യ പറയുന്നു.
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും. ഇതിനിടയില്‍ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…