നസ്ലീന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് ഏഡി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രേമലു. മികച്ച പ്രതികരണം നേടി ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് നടത്തുകയാണ്.
പ്രേമലു റിലീസ് ചെയ്ത് പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയോളം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ബോക്സ് ഓഫീസ് കുതിപ്പ് തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടന് നസ്ലിന്റെ വളര്‍ച്ചയാണ്.
മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിന്, ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിച്ച് 50 കോടിയിലേക്ക് കുതിക്കുന്ന ചിത്രത്തിലെ നായകനായി വളര്‍ന്നിരിക്കുന്ന എന്ന കാര്യമാണ് വൈറലാകുന്നത്.
ഇത് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാണ്. മധുരരാജയിലെ ആള്‍ക്കൂട്ടത്തില്‍ നില്ക്കുന്ന നസ്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ഗിരീഷ് എഡി തന്നെ സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന് ശ്രദ്ധിക്കപ്പെടുന്നത്.തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി.