Film News

മലയാള സിനിമയിലെ നായക സങ്കൽപങ്ങളെ തിരുത്തിയെഴുതിയ കഥാപാത്രത്തിന് 15 വയസ്സ്

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നാണ് 2005 വർഷത്തിൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത നരൻ. മുള്ളൻകൊല്ലി വേലായുധൻ എന്ന മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

- Advertisement -

ഒരു സാധാരണ മാസ് മസാല സിനിമയ്ക്ക് വേണ്ട പേരുകൾ മാത്രമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത് എങ്കിലും അസാമാന്യമായ സ്ക്രീൻ പ്രസൻസ് കൊണ്ടും സംഘടന രംഗങ്ങളിലെ അതിസാഹസിക കൊണ്ടും ഇതിഹാസമായി മാറിയ ചിത്രമാണ് നരൻ. ചിത്രം റിലീസ് ചെയ്തത് ഇന്നേക്ക് 15 വർഷം തികയുകയാണ്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ആ വർഷത്തെ ഏറ്റവും പണംവാരി ചിത്രങ്ങളിൽ ഒന്നു കൂടി ആയിരുന്നു.

ദീപക്‌ ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇറങ്ങിയ സമയത്ത് മാത്രമല്ല, ഇപ്പോഴും വലിയൊരു തരംഗം ആയി നിലനിൽക്കുന്നു. “വേൽമുരുകാ ഹരോ ഹരാ” എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഉത്സവ മേളകളിലെ സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. ഈ ഗാനം ഇല്ലാത്ത ഒരു ഉത്സവ രാത്രിയെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ഉയരത്തിലാണ് ഈ ഗാനത്തിൻറെ ജനപ്രീതി. ചിത്രത്തിലെ മറ്റ് എല്ലാ ഗാനങ്ങളും ഒരുപോലെ സ്വീകരിക്കപ്പെട്ടവ ആയിരുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹൻലാൽ എന്ന താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു. സംഘടന രംഗങ്ങളിൽ അതിൻറെ പരമാവധിയും എന്നാൽ അതേ സമയം ഇമോഷണൽ സീനുകളിലും നർമ്മ സന്ദർഭങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രകടനമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്. മുള്ളൻകൊല്ലി വേലായുധൻ എന്ന ഒരു ഭീകരനായ ഗുണ്ടയെ ആണ് ചിത്രത്തിൽ ആദ്യം അവതരിപ്പിക്കുന്നത് എങ്കിലും പലപ്പോഴും നിഷ്കളങ്കതയുടെ ആൾരൂപമായി മാറുന്നുണ്ട് ഇതേ വേലായുധൻ.

മോഹൻലാൽ എന്ന നടനിൽ നിന്നും ലഭിച്ച ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജ് കൂടി ആയിരുന്നു നരൻ. രണ്ടര കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നു കൂടി ആയിരുന്നു നരൻ. 100 ദിവസത്തിന് മുകളിൽ പല സെന്ററുകളിലും പ്രദർശനം തുടർന്നിരുന്നു.

Athul

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

4 mins ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

14 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

49 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

2 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

3 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

4 hours ago