Film News

നന്‍പകല്‍ നേരത്ത് മയക്കം തന്റെ സിനിമയുടെ അതേ കോപ്പി; ആരോപണവുമായി തമിഴ് സംവിധായിക

ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് നേരെ മോഷണ ആരോപണം. തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് തമിഴ് സംവിധായിക ഹലിതാ ഷമീം രംഗത്ത് എത്തി.

- Advertisement -

രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള് സന്തോഷം തോന്നിയെന്നും പക്ഷെ അതിലെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്നും സംവിധായിക കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹലിതാ ഇക്കാര്യം കുറിച്ചത്. ഹലിത ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരു സിനിമയില്‍ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.

‘ഏലേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’വും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

അവിടുത്തെ ഐസ്‌ക്രീംകാരന് ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്.

കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്.

ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല’.-എന്നാണ് ഹലിതാ ഷമീം കുറിച്ചത്.

സമുദ്രകനി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഏലേ. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഹലിതാ ഷമീം ആയിരുന്നു. അതേസമയം ലിജോ ജോസ് ഒരുക്കിയ മമ്മൂട്ടി ചിത്രം ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കം.

ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

മ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മ്മിച്ചത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. തിയേറ്ററുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

 

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

7 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

10 hours ago