Film News

ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റിട്ടതിന് തനിക്ക് വധഭീഷണി നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടന്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് തനിക്ക് അന്ന് വധഭീഷണി എത്തിയതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

- Advertisement -

സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സന്തോഷ് കീഴാറ്റൂര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.’ഞാനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമാണ്. സ്‌റ്റൈലില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അന്ന് ഞാന്‍ ബുദ്ധിമോശത്താല്‍ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്.

എന്നാല്‍ അതില്‍ എനിക്ക് വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ വിളിച്ച് കുറെപേര്‍ കൊന്നുകളയും എന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ്’-എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്.

എനിക്ക് സങ്കടം വന്ന കാര്യം എന്താണെന്നാല്‍ ഞാന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അത് പേഴ്‌സണലായെടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താല്‍ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളില്‍ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.

അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി’, എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. 2021ല്‍ ആണ് ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് സന്തോഷ് കീഴാറ്റൂര്‍ കമന്റിട്ടത്.

2021-ല്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നിരുന്നു.

ഇതിന് താഴെ ‘ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’, എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തു. ഈ കമന്റ് ഏറേ ശ്രദ്ധ നേടിയിരുന്നു.

പിന്നാലെ മറുപടി കമന്റുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.’ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.

ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ’, എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

 

Abin Sunny

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

1 hour ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

2 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

3 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

3 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

4 hours ago