Film News

മുത്തച്ഛനെ അപമാനിച്ച ബാലയ്യയെ എയറില്‍ കയറ്റി നാഗചൈതന്യ; കൈയടിച്ച് ആരാധകര്‍-താരം പറഞ്ഞത് കേട്ടോ

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ അച്ഛന്‍ അക്കിനേനി നാഗേശ്വരറാവുവിനെ കുറിച്ച് തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നടത്തിയ പ്രസ്താവനകള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

- Advertisement -

പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്.’എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു, രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ‘ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.

ഈ പരാമര്‍ശത്തിനെതിരെ അക്കിനേനി കുടുംബത്തിന്റെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. തെലുങ്ക് ഇതിഹാസ താരമായ അക്കിനേനി നാഗേശ്വരറാവുവിനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച ബാലയ്യ മാപ്പ് പറയണം എന്നായിരുന്നു അക്കിനേനി കുടുംബത്തിന്റെ ആരാധകര്‍ പറഞ്ഞത്.

ഇതിനിടയില്‍ ഇപ്പോഴിത ബാലകൃഷ്ണയുടെ അഭിപ്രായത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് എഎന്‍ആറിന്റെ ചെറുമകനും നടനുമായ നാഗ ചൈതന്യ. പ്രസ്താവനയിലൂടെയായിരുന്നു നാഗചൈതന്യ അതൃപ്തി അറിയിച്ചത്.

‘നന്ദമുരി താരക രാമറാവു ഗാരു, അക്കിനേനി നാഗേശ്വര റാവു ഗാരു, എസ് വി രംഗ റാവു ഗാരു എന്നിവരുടെ സര്‍ഗ്ഗാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനവും നെടുംതൂണുകളുമാണ്. അവരോട് അനാദരവ് കാണിക്കുന്നത് നമ്മളെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്- എന്നാണ് നാഗചൈതന്യ പറഞ്ഞത്.

നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഇതേ വാക്കുകള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു എത്തിക്കഴിഞ്ഞു. നാഗചൈതന്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബാലയ്യയെ എയറില്‍ കയറ്റിയിരിക്കുകയാണ് നാഗചൈതന്യ ആരാധകര്‍.

 

 

Abin Sunny

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

2 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

22 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

52 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago