ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ 2025 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.മേപ്പാടിയില്‍ പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു എംവി ഗോവിന്ദന്റെ വാക്കുകള്‍.
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ 2025 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ് 2025 ല്‍. ഇതോടെ ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കപ്പെടും. ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും. വംശഹത്യകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഏപ്രില്‍ മെയ് ആകുമ്പോള്‍ തെരഞ്ഞെടുപ്പ് വരും. ജനപ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാന്‍ ആകില്ല. അത്രയ്ക്ക് ദുരിതവും പട്ടിണിയും ആണ് രാജ്യത്ത്. അതിനെ മറികടക്കാന്‍ വിശ്വാസത്തെ രാഷ്ട്രീയ ആയുധം ആയി ഉപയോഗിക്കുന്നു. ഇതിനെയാണ് വര്‍ഗീയത എന്ന് പറയുക’ എം.വി ഗോവിന്ദന് പറഞ്ഞു.
രാമക്ഷേത്രം പണി നടക്കുന്നെ ഉള്ളുവെന്നും 2025ല്‍ മാത്രമേ ക്ഷേത്രം പണി പൂര്‍ത്തിയാകൂവെന്നും ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് നാളെത്തെ പരിപാടിയെന്നും എം.വി ഗോവിന്ദന് പരിഹസിച്ചു.
ഹിന്ദുമതത്തിലെ പ്രധാന ആചാര്യന്മാരായ ശങ്കരാചാര്യന്മാര് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് എം.വി ഗോവിന്ദന് ചൂണ്ടിക്കാട്ടി. ഇത് ശരിയായ നടപടിയല്ല എന്നാണ് അവര്‍ പോലും പറയുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനുള്ള പണിയാണതെന്നും എം.വി ഗോവിന്ദന് വ്യക്തമാക്കി.