Social Media

നമ്പർ തന്നവൻ്റെ ചെവിക്കുറ്റി നോക്കി അടിക്കണം, മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ കൊണ്ട് നിന്നെ തല്ലിയേനെ – പരാതി പറയാൻ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ തെറിയഭിഷേകം നടത്തി കൊല്ലം എംഎൽഎ മുകേഷ്

കൊല്ലം എംഎൽഎ ആണ് മുകേഷ്. മുകേഷിനെ ഒരു അത്യാവശ്യ കാര്യത്തിന് വിളിച്ച വിദ്യാർഥിയോട് അദ്ദേഹം വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് എന്നാണ് ഈ കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ ആദ്യം മുതൽ അവസാനം വരെയും വളരെ കടുത്ത ഭാഷയിലാണ് മുകേഷ് സംസാരിക്കുന്നത്. എന്തിനാണ് വിളിച്ചത് എന്ന ഒരു തവണ പോലും മുകേഷ് കേൾക്കാൻ തയ്യാറാകുന്നില്ല. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതായും ഓഡിയോ ക്ലിപ്പിൽ കേൾക്കാവുന്നതാണ്.

- Advertisement -

ആറ് തവണ വിളിച്ച ശേഷം ആണ് മുകേഷ് ഫോണെടുത്തത്. വളരെ അർജൻ്റ് ആയിട്ടുള്ള ഒരു മീറ്റിങ്ങിൽ ആയിരുന്നു എന്നും എന്തിനാണ് വീണ്ടും വീണ്ടും വിളിക്കുന്നത് എന്നുമായിരുന്നു മുകേഷ് ആദ്യം തന്നെ ചോദിച്ചത്. ഒരു അത്യാവശ്യ കാര്യം പറയാനാണ് എന്ന വിദ്യാർത്ഥി പറഞ്ഞപ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകാതെ മുകേഷ് വിദ്യാർഥിയുടെ തട്ടി കയറുകയായിരുന്നു. വിദ്യാർത്ഥിയുടെ വീട് എവിടെയാണെന്ന് ചോദിക്കുകയും പാലക്കാട് ആണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ പാലക്കാട് എംഎൽഎ വേണം വിളിക്കാൻ എന്നും വേറെ ഏതോ രാജ്യത്ത് കിടക്കുന്ന കൊല്ലം എംഎൽഏയെ എന്തിനാണ് വിളിക്കുന്നത് എന്നും തിരിച്ചു ചോദിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ആണെന്ന് പറഞ്ഞപ്പോൾ ഒറ്റപ്പാലം എംഎൽഎ ആരാണെന്ന് അറിയുമോ എന്നായിരുന്നു മുകേഷ് തിരിച്ചു ചോദിച്ചത്. അറിയില്ല എന്ന് പറഞ്ഞപ്പോൾ സ്വന്തം എംഎൽഎയെ പോലും അറിയാത്ത നിന്നെ മുന്നിൽ കിട്ടിയാൽ ചൂരൽകൊണ്ട് ഞാൻ തല്ലും എന്നായിരുന്നു മുകേഷ് നൽകിയ മറുപടി. പലതവണ ക്ഷമ പറഞ്ഞു എങ്കിലും വിദ്യാർഥിയെ വളരെ മോശമായ ഭാഷയിൽ തന്നെ സമീപിക്കുക ആയിരുന്നു മുകേഷ് ചെയ്തത്.

ഒരു കൂട്ടുകാരനാണ് നമ്പർ തന്നത് എന്നായിരുന്നു വിദ്യാർഥി പറഞ്ഞത്. അവനെ കയ്യിൽ കിട്ടിയാൽ ചെയ്തു കൂടി നോക്കി അടിക്കണം എന്നായിരുന്നു മുകേഷ് നൽകിയ മറുപടി. ഒരു തവണ പോലും വിദ്യാർഥിക എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ മുകേഷ് തയ്യാറായില്ല. വെറും പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് ആണ് മുകേഷ് ഇത്രയും മോശമായ ഭാഷയിൽ പെരുമാറിയത്. ഈ സംഭവത്തിൽ ഇപ്പോൾ മുകേഷിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്.

കഴിഞ്ഞ ആഴ്ച ആയിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ഇത്തരത്തിൽ സമാനമായ ഒരു സന്ദർഭം നേരിട്ടത്. സ്ത്രീധനപീഡനം റിപ്പോർട്ട് ചെയ്യാൻ വേണ്ടി വിളിച്ച് പരാതികാരിയോട് ആയിരുന്നു ജോസഫൈൻ വളരെ മോശമായ ഭാഷയിൽ സംസാരിച്ചത്. ഇതേ തുടർന്ന് വലിയ വിമർശനങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പിന്നീട് അവരുടെ രാജി ചോദിച്ചുവാങ്ങാൻ പാർട്ടി നേതൃത്വത്തിന് മുകളിൽ വലിയ സമ്മർദ്ദം ഉണ്ടാവുകയായിരുന്നു. പരമാവധി അവരെ സംരക്ഷിക്കാൻ ശ്രമിച്ചു എങ്കിലും അവസാനം പാർട്ടിക്ക് ജനങ്ങളുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങേണ്ടി വന്നു. സമാനമായ സ്ഥിതി ഇനി മുകേഷിനു ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

4 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

24 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

46 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago