Film News

ലാലേട്ടനെക്കാൾ കൂടുതൽ മമ്മൂക്കയെ ആണ് ഇഷ്ടം, അതിന് കാരണം ഇതാണ് – വെളിപ്പെടുത്തലുമായി രസ്ന പവിത്രൻ

ഊഴം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തിയ നടിയാണ് രസ്ന പവിത്രൻ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടർന്നും പല മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ. ഊഹത്തിൽ പൃഥ്വി രാജിൻ്റെ സഹോദരി ആയിട്ടായിരുന്നു രസ്ന അഭിനയിച്ചത്. ദുൽഖറിനൊപ്പവും ദുൽഖറിൻറെ സഹോദരിയായി താരം വേഷമിട്ടിട്ടുണ്ട്.

- Advertisement -

ഇപ്പോഴിതാ താരം പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തൻറെ ഫോട്ടോ കണ്ടിട്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചത് എന്ന് പറയുന്നുണ്ട് രസ്‌ന. പൃഥ്വി രാജിൻ്റെയും ദുൽഖറിൻ്റെയും കൂടെ തുടക്കത്തിൽ തന്നെ അഭിനയിക്കാൻ ആയത് ഭാഗ്യമാണെന്നും പറയുന്നു താരം. അരങ്ങേറ്റ ചിത്രം തന്നെ ജിത്തു സാർ സംവിധാനം ചെയ്ത ഊഴമാണ്. ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. എന്നാൽ പൃഥ്വി രാജിനൊപ്പം അഭിനയിക്കണം എന്ന് അറിഞ്ഞപ്പോൾ ഒരു പരിഭ്രമവും ഉണ്ടായിരുന്നു. അദ്ദേഹം വളരെ സ്ട്രിക്റ്റ് ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്. പേര് രസ്ന ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ കോള എന്നാണോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചിത്രത്തിൽ മരിച്ചു കിടക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ആദ്യ സീനിൽ തന്നെ മൃത ദേഹം ആയി കിടത്തുകയായിരുന്നു. തൊട്ടപ്പുറത്ത് ബാല ചന്ദ്ര മേനോൻ സാറും സീതാ മാമു ഒക്കെ ഇതു പോലെ കിടക്കുന്നുണ്ടായിരുന്നു. കമ്പനിക്ക് ആളുണ്ടല്ലോ എന്നാണ് ഇത് കണ്ടപ്പോൾ ചിന്തിച്ചത്. ജോമോൻറെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിൻറെ സഹോദരിയായി അഭിനയിച്ചു. കുളത്തിലെ ചില രംഗങ്ങളൊക്കെ ചലഞ്ചിങ് ആയിട്ട് തോന്നി. ചില സീനൊക്കെ കുളം ആക്കുമോ എന്ന് വരെ താൻ ആലോചിച്ചിരുന്നു. മമ്മൂട്ടിയെ ആണി മോഹൻലാലിനെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് രസ്ന പറയുന്നത്.

മോഹൻ ലാൽ ടൈംപാസിനേ പോലെയാണ് തോന്നുന്നത്. മമ്മൂട്ടിയെ ആണെങ്കിൽ ഭർത്താവിനെപ്പോലെയും. മമ്മൂട്ടിയെ ആണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നും പറഞ്ഞ് രസ്ന. പാചകം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും, ബിരിയാണി ആണ് ഇഷ്ടപ്പെട്ട വിഭവം എന്നും താരം പറയുന്നു. ചിക്കൻ ബിരിയാണി ഉണ്ടാക്കാറുണ്ട്. ഉണ്ടാക്കാൻ എളുപ്പമാണ്. താരം പറഞ്ഞു. തമിഴിലും രസ്ന നായികയായി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു താരത്തിൻ്റെ വിവാഹം.

Athul

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

42 mins ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

6 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

7 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago