Kerala News

ബിജെപിക്ക് റോളൊന്നുമില്ല, ആ പ്രദേശത്ത് തന്നെ ഒന്നോ രണ്ടോ പേര് മാത്രമാണ് ബിജെപിയിലുള്ളത്; സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ്

കോഴിക്കോട്: കോഴിക്കോട്ടെ സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല എന്ന് എംടി രമേശ് പറഞ്ഞു.

- Advertisement -

ബിജെപിക്ക് റോളൊന്നുമില്ല, ആ പ്രദേശത്ത് തന്നെ ഒന്നോ രണ്ടോ പേര് മാത്രമാണ് ബിജെപിയിലുള്ളത്. കോണ്‍ഗ്രസ് അനുഭാവമുള്ള മാനേജ്‌മെന്റ് ആണ് സ്‌കൂളിന്റേത് എന്നാണ് എംടി രമേശ് പറയുന്നത്.

ഗണപതി ഹോമം നടന്നതില്‍ തെറ്റില്ല എന്നും എംടി രമേശ് പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയാണ് നടന്നത്. മാനേജുമെന്റ് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിടമാണ്. അവിടെ പൂജ നടത്തുന്നതില്‍ തെറ്റില്ല എന്നും എം ടി രമേശ് പറഞ്ഞു.

സിപിഐഎം ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. മറ്റ് മതങ്ങളുടെ ചടങ്ങുകള്‍ സിപിഐഎം അലങ്കോലപ്പെടുത്തുമോ എന്നും എം ടി രമേശ് പ്രതികരിച്ചു.

സ്‌കൂളില്‍ പൂജ നടത്തിയതിനു പിന്നില്‍ ബിജെപിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തിയത്.

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പൂജയ്ക്ക് നേതൃത്വം നല്‍കിയത് സ്‌കൂള്‍ മാനേജരുടെ മകന്‍ രുധീഷ് ആണ്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തു. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തു. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്.

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

7 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

8 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

8 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

11 hours ago