മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി ടെലിവിഷൻ സീരിയലുകളിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൃദുല ആണ്. സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയൽ ആണ് മൃദുല നിലവിൽ അഭിനയിച്ചു വരുന്നത്. വലിയ പ്രേക്ഷക പിന്തുണ ആണ് ഈ സീരിയലിനും ഇതിലെ കഥാപാത്രങ്ങൾക്കും മലയാളികൾ നൽകിവരുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മൃദുല വിജയ്. തൻറെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാംതന്നെ മൃദുല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം മൃദുല ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്. ഈ അവസരം ആരുംതന്നെ പാഴാക്കിയില്ല എന്നുവേണം കരുതാൻ.
നിങ്ങളുടെ വിവാഹം എന്നായിരിക്കും എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ച ചോദ്യം. മൃദുലയും സീരിയൽ നടൻ യുവകൃഷ്ണയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വാർത്ത വലിയ ആഘോഷത്തോടെ ആണ് മലയാളികൾ സ്വീകരിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം ചിത്രങ്ങളും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹ തീയതി എന്നായിരിക്കും എന്നു കൃത്യമായി പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തിനകം ഉണ്ടാകുമെന്നാണ് മൃദുല ഉറപ്പുനൽകുന്നത്.
നിങ്ങൾ എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയത് എന്നായിരുന്നു മറ്റൊരു വ്യക്തി ചോദിച്ച ചോദ്യം. ഒരു വർഷത്തിനു മുൻപ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയത് എന്നായിരുന്നു മൃദുല നൽകിയ ഉത്തരം. ഇതു മാത്രമല്ല ഇവർ ആദ്യത്തെ ദിവസം കണ്ടുമുട്ടിയപ്പോൾ എടുത്ത സെൽഫിയും മൃദുല പങ്കുവെച്ചു. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോൾ ഇവർ വിവാഹിതരാകാൻ പോകുന്നത്. ഇവർക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ധാരാളം മലയാളി പ്രേക്ഷകർ ആണ് കമൻറുകൾ ചെയ്യുന്നത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…