അയാൻ മുഖർജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, അമിതാഭ് ബച്ചൻ, നാഗാർജുന തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിൽ പ്രതിനായക വേഷമാണ് മൗനി റോയ് അവതരിപ്പിച്ചത്. മികച്ച പ്രശംസയാണ് താരത്തിന് ഇപ്പോൾ.
ബാക്കിയുള്ള എല്ലാവരെക്കാട്ടിലും ഒരു പടി മുന്നിൽ നിൽക്കുന്ന പ്രകടനം എന്നാണ് താരത്തെ നിരൂപകർ അടക്കം പ്രശംസിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള അഭിപ്രായങ്ങളോട് പ്രതികരിക്കുകയാണ് നടി. താൻ ഒരു കട്ട രൺബീർ ആലിയ ആരാധികയാണ് എന്ന് മൗനി വ്യക്തമാക്കുന്നു. അവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്.
View this post on Instagram
ഇപ്പോഴും ചില കാര്യങ്ങളൊന്നും തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ നല്ല ഹൃദയത്തിന് ഉടമകളാണ് ഇരുവരും. അർപ്പണമനഭാവമുള്ള രണ്ട് കലാകാരന്മാർ. റിവേഴ്സ് ചെയ്യുന്ന സമയങ്ങളിലും അവർ സെറ്റിൽ തന്നെ തുടരുകയാണ് പതിവ്. ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നത് കാണുമ്പോൾ എന്തോ ഒരു മായാജാലം അതിനിടയ്ക്ക് ഉണ്ട് എന്ന് തനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെ ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും താൻ പ്രോത്സാഹിപ്പിക്കുന്നതല്ല.
View this post on Instagram
മൗനി റോയ് വ്യക്തമാക്കിയത് ഇങ്ങനെ. എന്തായാലും ഒരു ഇടവേളയ്ക്കുശേഷം ബോളിവുഡിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ഇതിനു മുന്നേ ഇറങ്ങിയ വമ്പൻ താരങ്ങളുടെ എല്ലാ ചിത്രങ്ങളും തവിടുപൊടിയായിരുന്നു. ഇതിലെ ചിത്രം 200 കോടിയോളം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram