Film News

അമ്മയുടെ വിവാഹം നടത്താന്‍ മക്കളായ ഞങ്ങള്‍ക്ക് കഴിഞ്ഞത് വലിയ ഭാഗ്യമാണ് ; കീര്‍ത്തി പറയുന്നു

നിരവധിപേരാണ് ഇന്നത്തെ സമൂഹത്തില്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. എന്നാല്‍ എത്ര പുരോഗമനം ഉണ്ടായിട്ട് പോലും രണ്ടാം വിവാഹം എന്നത് പലരുടെയും കണ്ണില്‍ ഒരു തെറ്റായ രീതിയാണ്. വിവാഹമോചനം നേടിയാല്‍ അല്ലെങ്കില്‍ ജീവിതപങ്കാളി മരണപ്പെട്ടാല്‍ പിന്നീട് ഒരു അനാഥരെ പോലെ ജീവിക്കണം എന്നാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കുന്നവരുമുണ്ട് . ഇപ്പോഴിതാ അതിന് ഒരു ഉത്തമ ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഒറ്റപ്പെട്ടുപോയ അമ്മയ്ക്ക് ഒരു പങ്കാളിയെ കണ്ടെത്തി കൊടുത്തിരിക്കുകയാണ് മകളും മകനും ചേര്‍ന്ന്.

56 വയസ്സില്‍ ആണ് അമ്മയുടെ പൂര്‍ണ സമ്മതത്തോടെ ഈ വിവാഹം മക്കള്‍ നടത്തിയത്. അമ്മയുടെ വിവാഹം നടത്താന്‍ മക്കളായ തങ്ങള്‍ക്ക് കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹം പറയുന്നത് കേള്‍ക്കാതെ തനിച്ചാകുന്ന മാതാപിതാക്കള്‍ക്ക് നല്‍കേണ്ട കരുതലിനെ കുറിച്ചും ഇവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് മകള്‍ കീര്‍ത്തി പോസ്റ്റ് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു താഴെ കൂടുതലും പോസിറ്റീവ് കമന്റുകള്‍ ആണ് വരുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു …”ഞങ്ങടെ അമ്മയുടെ കല്യാണം “. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം …പലതും ആവാം …!! പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി “ആവും എന്നത് തീർച്ച തന്നെ !!

സന്തോഷവും ആവാം എന്ന് എനിക്ക് ഉറപ്പാണ് !! മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ മാറി ചിന്തക്കണം … !! ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ ‘അമ്മ … പോരാടി , ഭയക്കാതെ , തോൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും.
എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു” പ്രൊട്ടക്ടർ ” , അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട് .. ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും , ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു … അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ് …ഞങ്ങടെ തണൽ മരത്തിനും ഞങ്ങടെ reji unclinum എല്ലാ വിധ ആശംസകള്‍ എന്നാണ് ഇവര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

3 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

4 hours ago