നിരവധിപേരാണ് ഇന്നത്തെ സമൂഹത്തില്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. എന്നാല്‍ എത്ര പുരോഗമനം ഉണ്ടായിട്ട് പോലും രണ്ടാം വിവാഹം എന്നത് പലരുടെയും കണ്ണില്‍ ഒരു തെറ്റായ രീതിയാണ്. വിവാഹമോചനം നേടിയാല്‍ അല്ലെങ്കില്‍ ജീവിതപങ്കാളി മരണപ്പെട്ടാല്‍ പിന്നീട് ഒരു അനാഥരെ പോലെ ജീവിക്കണം എന്നാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കുന്നവരുമുണ്ട് . ഇപ്പോഴിതാ അതിന് ഒരു ഉത്തമ ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഒറ്റപ്പെട്ടുപോയ അമ്മയ്ക്ക് ഒരു പങ്കാളിയെ കണ്ടെത്തി കൊടുത്തിരിക്കുകയാണ് മകളും മകനും ചേര്‍ന്ന്.
56 വയസ്സില്‍ ആണ് അമ്മയുടെ പൂര്‍ണ സമ്മതത്തോടെ ഈ വിവാഹം മക്കള്‍ നടത്തിയത്. അമ്മയുടെ വിവാഹം നടത്താന്‍ മക്കളായ തങ്ങള്‍ക്ക് കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹം പറയുന്നത് കേള്‍ക്കാതെ തനിച്ചാകുന്ന മാതാപിതാക്കള്‍ക്ക് നല്‍കേണ്ട കരുതലിനെ കുറിച്ചും ഇവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് മകള്‍ കീര്‍ത്തി പോസ്റ്റ് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു താഴെ കൂടുതലും പോസിറ്റീവ് കമന്റുകള്‍ ആണ് വരുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു …”ഞങ്ങടെ അമ്മയുടെ കല്യാണം “. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം …പലതും ആവാം …!! പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി “ആവും എന്നത് തീർച്ച തന്നെ !!