Social Media

ബിഗ് ബോസോ, അതോ എമ്പുരാനോ? സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം

മലയാളത്തിന്റെ ക്ലംപീറ്റ് സ്റ്റാറാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടരാറുണ്ട്.

- Advertisement -

അത്തരത്തില്‍ മോഹന്‍ലാല്‍ ഇന്ന് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പിന്തിരിഞ്ഞ് നടന്നുപോകുന്ന മട്ടിലുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് ലൈക്കും കമന്റുമിട്ട് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

എന്നാല്‍ ചിത്രത്തിന് താഴെ മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കമാണ്. ലാലേട്ടന്റെ ബിഗ് ബോസ് ലുക്കാണിത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ പൃഥിരാജ് ചിത്രം എമ്പുരാനിലെ ലാലേട്ടന്റെ ലുക്കാണിത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
പിന്തിരിഞ്ഞ് നടന്നുപോകുന്ന മട്ടിലുള്ള ചിത്രത്തില്‍ ഒരു ജാക്കറ്റും കാക്കി നിറത്തിലുള്ള പാന്റ്‌സും കാന്‍വാസ് ഷൂസുമാണ് മോഹന്‍ലാലിന്റെ വേഷം.

ഇടത് കൈയില്‍ ഒരു ലെതര്‍ ബാഗുമുണ്ട്. പശ്ചാത്തലത്തിലെ സ്‌ക്രീനുകളില്‍ വിവിധതരം തോക്കുകളുടെ ചിത്രങ്ങളും കാണാം. അതിനാല്‍ ഇത് എബ്രഹാം ഖുറേഷി ലുക്ക് തന്നെയാണ് എന്ന് ഈ ആരാധകര്‍ ഉറപ്പിച്ച് പറയുന്നു.

എന്ത് തന്നെ ആയാലും സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതേസമയം മലയാള സിനിമയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രമാണ് എമ്പുരാന്‍.

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായി, പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. എബ്രഹാം ഖുറേഷി എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

6 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

8 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

8 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago