Social Media

മുന്‍പില്‍ സാവധാനത്തില്‍ പോകുന്ന ആംബുലന്‍സില്‍ നിസാം കിടക്കുന്നുണ്ട്, എന്തിനാന് നിസാം ഇത്ര പെട്ടന്ന് ഇങ്ങനെ യാത്ര പോകുന്നത്; ഹൃദയഭേദകമായ കുറിപ്പുമായി ഡോ ബിജു

അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഡോ. ബിജു. താനും നിസാം റാവുത്തറുമായി വര്‍ഷങ്ങളുടെ സൗഹൃദമായിരുന്നുവെന്നും ആദര്‍ശവും , നിലപാടും , മനുഷ്യ സ്‌നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹമെന്നും ബിജു പറഞ്ഞു.

- Advertisement -

അതേസമയം പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച് ബുധനാഴ്ച രാവിലെയായിരുന്നു നിസാമിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. റിലീസാവാനിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തര്‍.

പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം. നിസാമിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി സിനിമ പ്രവര്‍ത്തകരായിരുന്നു എത്തിയത്.

ബിജുവിന്റെ പോസ്റ്റ്-

അവിശ്വസനീയം …
പ്രിയ നിസാം യാത്രയായി ..
വെളുപ്പാന്‍ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാര്‍ട്ട് അറ്റാക്ക് ..
..
രണ്ടു ദിവസം മുന്‍പാണ് അവസാനമായി വിളിച്ചത് . നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാന്‍ . അടുത്ത ദിവസങ്ങളില്‍ അടൂരില്‍ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത് ..

എത്രയോ വര്ഷങ്ങളുടെ സൗഹൃദം ആണ് .കാസര്‍ഗോഡ് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ജോലിചെയ്ത സമയത്ത് നിസാമിന്റെ കൂടെ ആയിരുന്നു താമസം .

നിസാം അന്ന് കാസര്‍ഗോട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്നു. വലിയ ചിറകുള്ള പക്ഷികള്‍ സിനിമ ഉണ്ടാകുന്നത് തന്നെ നിസാം കൂടെ ഉണ്ടായിരുന്നതിനാല്‍ ആണ്.

ആ സിനിമയുടെ സ്‌ക്രിപ്റ്റ് മുതല്‍ നിസാം ഒപ്പം ഉണ്ടായിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഒപ്പം അവരുടെ എല്ലാ പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒപ്പം നിസാം ഉണ്ടായിരുന്നു എപ്പോഴും..

ആദര്‍ശവും , നിലപാടും , മനുഷ്യ സ്‌നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവര്‍ത്തകനും ആയിരുന്നു നിസാം . ഇക്കാലത്തെ അപൂര്‍വമായ ഒന്ന് ..
..
എന്റെ എല്ലാ സിനിമകളുടെയും കഥയും തിരക്കഥയും ഒക്കെ ആദ്യം ഞാന്‍ വിളിച്ചു പറയുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു നിസാം. ഒരു ദിവസം അടൂരെ എന്റെ വാടക വീട്ടില്‍ വെച്ച് പേരറിയാത്തവര്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു കുറെ നേരം കരഞ്ഞ നിസാം ..

ഏറ്റവും പുതിയ സിനിമയായ അദൃശ്യ ജാലകങ്ങള്‍ സിനിമയ്ക്ക് കാസര്‍ഗോട് മുഴുവന്‍ സഞ്ചരിച്ചു ലൊക്കേഷന്‍ കാട്ടി തന്നത് നിസാം ആണ്. ഗോവയിലും കേരളത്തിലും ചലച്ചിത്ര മേളാ യാത്രകള്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടാകും നിസാം .
സ്വന്തമായി തിരക്കഥ എഴുതിയ പുതിയ സിനിമയുടെ റിലീസിന് തൊട്ടു മുന്‍പ് യാത്രയാവുക ..
പുതുതായി മറ്റൊരു സിനിമയുടെ തിരക്കഥാ രചനയില്‍ ആയിരുന്നു നിസാം ..എത്രയൊ സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടിയിരുന്നത് ആണ് . പാതി വഴിയില്‍ പൂര്‍ണ്ണ വിരാമം ഇട്ടു യാത്രയായി ..

എന്നാലും ഇത്ര പെട്ടന്ന് .ഒട്ടും വിശ്വസിക്കാന്‍ ആവുന്നില്ല ..

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആണ് പോസ്റ്റ്മാര്‍ട്ടം എന്നറിഞ്ഞു ഞാന്‍ അവിടെ എത്തുമ്പോഴേക്കും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു നിസാം ഇപ്പോള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കടമ്മനിട്ടയിലേക്ക് കൊണ്ട് പോയി .

കടമ്മനിട്ടയില്‍ ചെന്നപ്പോള്‍ നിസാമിന്റെ നാട് ആയ പഴകുളത്തേക്ക് കൊണ്ട് പോകാനായി ആംബുലന്‍സില്‍ യാത്ര തിരിക്കുന്നു. നാളെ രാവിലേ പത്തു മണിക്ക് ആണ് മരണാനന്തര ചടങ്ങുകള്‍ .മുന്‍പില്‍ സാവധാനത്തില്‍ പോകുന്ന ആംബുലന്‍സില്‍ നിസാം കിടക്കുന്നുണ്ട് ..
..
എന്തിനാന് നിസാം ഇത്ര പെട്ടന്ന് ഇങനെ യാത്ര പോകുന്നത് ..

Abin Sunny

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

25 mins ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

52 mins ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

1 hour ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

2 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago