Categories: featured

ഞങ്ങള്‍ പിന്നെ എന്തിനാണ് സിനിമ കാണുന്നത്; ദുഖത്തോടെ മോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നു

പുലിമുരുകന്‍ കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 21ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

- Advertisement -

റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത എത്തിയിരുന്നു. യുഎഇ ഒഴികേയുള്ള ജിജിസി രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് എന്ന വാര്‍ത്തയായിരുന്നു എത്തിയത്.

സിനിമയുടെ എല്‍ജിബിടിക്യൂ കണ്ടന്റ് കാരണമായിരുന്നു സിനിമയ്ക്ക് വിലക്ക് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ബഹ്‌റൈന്‍ ചിത്രത്തിന്റെ വിലക്ക് പിന്‍വലിച്ചു.

ചിത്രത്തില്‍ നിന്ന് പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത് എന്നാണ് സൂചന. രാജ്യത്ത് മോണ്‍സ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പതിമൂന്ന് മിനിറ്റ് കളഞ്ഞുവെങ്കില്‍ ഞങ്ങള്‍ സിനിമ കാണുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് എന്നാണ് മോഹന്‍ലാലിന്റെ ബഹ്‌റൈന്‍ ആരാധകര്‍ ചോദിക്കുന്നത്.

ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുക. സസ്‌പെന്‍സ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

പുലിമുരുകന്റെയും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

4 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

4 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

5 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

5 hours ago