Film News

ബിഗ് ബോസ് മൂന്നാം പതിപ്പിൽ മോഹൻലാൽ ഉണ്ടാകുമോ? ഏഷ്യാനെറ്റ് പുറത്തു വിട്ട വീഡിയോയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ ഏറ്റവും ജനപ്രീതി ആർജിച്ച പരിപാടിയും ഇതുതന്നെ. ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. സൽമാൻ ഖാൻ ആണ് ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഇനി മൂന്നാം സീസണാണ് വരാൻ പോകുന്നത്. ഏഷ്യാനെറ്റ് ആണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്.

- Advertisement -

മൂന്നാമത്തെ സീസൺ ആണ് ഇനി വരാൻ പോകുന്നത് എങ്കിലും ഒന്നാം സീസൺ മാത്രമേ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടുള്ളു. രണ്ടാമത്തെ സീസൺ കൊറോണ സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ മൂന്നാം സീസൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് തന്നെ. മറ്റൊരു പരിപാടിയുടെ ചടങ്ങിൽ വെച്ചായിരുന്നു മൂന്നാം സീസൺ ഔദ്യോഗിക പ്രഖ്യാപനം നടന്ന ടോവിനോ തോമസ് നടത്തിയത്. എന്നാൽ ഈ സീസണിൽ അവതാരകൻ ആയിട്ട് മോഹൻലാൽ ഉണ്ടാകുമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ആരാധകർ. ഇപ്പോൾ മോഹൻലാൽ തന്നെ നേരിട്ട് സംശയം തീർക്കാൻ എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് പുറത്തു വിട്ട വീഡിയോ യിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാം സീസൺ അവതാരകനായി താരരാജാവ് എന്തായാലും ഉണ്ടാകും എന്നു തന്നെയാണ് മോഹൻലാൽ പറയുന്നത്. അല്ലെങ്കിലും ഏഷ്യാനെറ്റ് ഒരു പരിപാടി തുടങ്ങുമ്പോൾ അതിൽ ലാലേട്ടന് വരാതിരിക്കാൻ സാധിക്കുമോ? അത്രക്കും വലിയ ഹൃദയബന്ധം അല്ലേ ഏഷ്യാനെറ്റ് മോഹൻലാലും തമ്മിൽ ഉള്ളത്! എന്നാൽ മൂന്നാം സീസണിൽ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.

ചെമ്മണ്ണൂർ ജ്വല്ലേഴ്സ് മുതലാളി മോദി ചെമ്മണ്ണൂർ അടക്കമുള്ളവരുടെ പേരാണ് നിലവിൽ പറഞ്ഞുകേൾക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. കമലഹാസൻ അവതാരകനാവുന്ന തമിഴ് പതിപ്പ് അതിൻറെ അവസാനഘട്ടത്തിലേക്ക് പോവുകയാണ്. തമിഴ് പതിപ്പിലെ വിജയ് ആയിരിക്കുമെന്ന് കുറച്ച് ആഴ്ചകൾക്കുള്ളിൽ അറിയാൻ സാധിക്കും എന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന റിപോർട്ടുകൾ.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

4 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

4 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

5 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

5 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago