Film News

ഏതു പാത്രത്തിലെടുക്കുമ്ബോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടന്‍ !! മഞ്ജുവിന്റെ കുറിപ്പ് വൈറലാകുനിന്നു

മലയാളത്തിൽ എക്കാലവും പ്രിയങ്കരനായ സൂപ്പർ ഹീറോ മോഹൻലാൽ അദ്ദേഹം ഒരു നടൻ എന്നതിലുപരി മികച്ചൊരു മുഷ്യസ്നേഹി ഗായകൻ കുടുബനാഥൻ അങ്ങനെ എല്ലാ നിലയിലും അദ്ദേഹം തികഞ്ഞൊരു മാനുഷയ്നാണ്, നാളെ അദ്ദേഹത്തിന്റെ 60 മത് ജന്മദിനമാണ് ലോകമെങ്ങുമുള്ള ആരാധകർ ഇപ്പോഴേ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിലാണ്.. ഒരു സമയത്ത് മലയാള സിനിമയുടെ മികച്ച താരജോഡികൾ ആയിരുന്ന ലിസിയും മോഹനലാലും അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസയുമായി നടി മഞ്ജു വാര്യര്‍. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍, ആകാശംതൊടുന്ന കൊടുമുടി, തപോവനത്തിലെ വലിയ അരയാല്‍, മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നുണ്ട് എന്നാണ് ഫേയ്സ്ബുക്കില്‍ മഞ്ജു കുറിച്ചത്.

- Advertisement -

മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍… ആകാശംതൊടുന്ന കൊടുമുടി… തപോവനത്തിലെ വലിയ അരയാല്‍… മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്ബോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്‍ക്കാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം.

ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച്‌ ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ… നിരന്തരം… ഒരുപാട് കാലം…
പിറന്നാള്‍ ആശംസകള്‍ !!!

Athul

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago