Kerala News

നിങ്ങളുടെ മോളും ഒട്ടും മോശമല്ല, പോലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവിൻ്റേ കരണത്തടിച്ചു എങ്കിൽ അവൾ ആ വീട്ടിൽ കാണിച്ചു കൂട്ടിയത് എന്തൊക്കെ ആയിരിക്കും? – മോഫിയയുടെ ഉമ്മയ്ക്ക് എതിരെ ഒരു വിഭാഗം

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു കേരളത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്. മോഫിയ എന്നു പേരുള്ള പെൺകുട്ടി ആയിരുന്നു ആത്മഹത്യ. ഭർത്താവിൻ്റേയും ഭർത്താവിൻറെ വീട്ടുകാരുടെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാൻ പറ്റാതെ ആയിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. നിയമവിദ്യാർഥിനി കൂടിയായിരുന്നു ഈ പെൺകുട്ടി. പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ല എന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.

- Advertisement -

ഈ പെൺകുട്ടിയുടെ ഉമ്മ കുറച്ചു മുൻപ് മാധ്യമങ്ങൾക്ക് മുൻപിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. “നീതി കിട്ടും എന്ന് കരുതിയാണ് അവൾ പോലീസ് സ്റ്റേഷനിലേക്ക് പോയത്. നീതി കിട്ടില്ലേ എന്ന് പപ്പയോട് ചോദിച്ചിരുന്നു. ധൈര്യത്തോടെ സ്റ്റേഷനിലേക്ക് പോയി. മകൾ ഇത്രയും തകരുമെന്നു കരുതിയില്ല. ഭർത്താവിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഒരുപാട് പരാതികൾ പറഞ്ഞിരുന്നു. മുത്തലാക്ക് കിട്ടുന്നതുവരെ അവൾ തളരാതെ പിടിച്ചു നിന്നു. 2500 രൂപ വിലയിട്ട് ആണ് അവൻ അവൾക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണ് എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു. പറഞ്ഞാൽ തീരാത്ത അത്രയും പീഡനമാണ് മകൾ അനുഭവിച്ചത്. ഭർത്താവിൻറെ വീട്ടുകാർ വെളുത്ത പെണ്ണിനെ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. പോലീസിനും നിയമത്തിലും അവൾക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു” – ഉമ്മ ഫാരിസ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിഷയം ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതിന് താഴെ വന്ന ഒരു കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ച പെൺകുട്ടിയെ കുറ്റപ്പെടുത്തി കൊണ്ടാണ് ഇയാൾ സംസാരിക്കുന്നത്. “നിങ്ങളുടെ മകൾ ഒട്ടും മോശമല്ല. പോലീസ് സ്റ്റേഷനിൽ വെച്ച് അവൾ ഭർത്താവിൻറെ കരണത്തടിച്ചു എങ്കിൽ ആ വീട്ടിൽ അവൾ കാണിച്ചു കൂട്ടിയത് എന്തൊക്കെ ആയിരിക്കും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ചെറുക്കൻ ഭാര്യയുടെ പീഡനം സഹിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്തു. ഇതൊന്നും കാണാൻ ഇവിടെ മാധ്യമങ്ങളിൽ ഇല്ലേ?” – എന്നൊക്കെയാണ് ഇയാൾ ചോദിക്കുന്നത്.

എന്തായാലും ഇയാളുടെ ഒറ്റപ്പെട്ട ചിന്താഗതി അല്ല. ഈ കമൻ്റിനു താഴെ വന്ന് ഒരു മറുപടി ഇങ്ങനെയാണ് – “നിങ്ങൾ പറഞ്ഞത് 101% ശരിയാണ്”. എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും ഇടുങ്ങിയ ചിന്താഗതി ഉണ്ടാവുക എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഒരുപക്ഷേ അയാൾ വളർന്നുവന്നത് അത്തരമൊരു സാഹചര്യത്തിൽ ആയിരിക്കണം. നിരവധി ആളുകളാണ് ഇയാളെ പോലെ ചിന്തിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളെ പരമാവധി സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, അവരോടുള്ള സമ്പർക്കം അവസാനിപ്പിക്കുക എന്നിവ മാത്രമാണ് നമുക്ക് ചെയ്യാവുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago