National

തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞിയുടെ വെങ്കല വിഗ്രഹം വാഷിംഗ്ടണില്‍; വീണ്ടെടുക്കാന്‍ നടപടികള്‍ തുടങ്ങി

തമിഴ്നാട്ടിലെ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹം യുഎസിലെ വാഷിംഗ്ടണില്‍ കണ്ടെത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. യുനെസ്‌കോ ഉടമ്പടി പ്രകാരം വിഗ്രഹം വീണ്ടെടുത്ത് കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

- Advertisement -

വിഗ്രഹം 1929ല്‍ ന്യൂയോര്‍ക്കിലെ പുരാവസ്തു ഗവേഷകന്‍ ഹാഗോപ് കെവോര്‍ക്കിയനില്‍ നിന്ന് ഫ്രീര്‍ ഗ്യാലറി ഓഫ് ആര്‍ട്ട് വാങ്ങിയതാണെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ കെ ജയന്ത് മുരളി പറഞ്ഞു. 1962ല്‍ കെവോര്‍ക്കിയന്‍ മരിച്ചു. വിഗ്രഹം ആരില്‍ നിന്ന്, എത്ര തുക, എങ്ങനെ സ്വന്തമാക്കി എന്നത് ഇപ്പോഴും അന്വേഷണ വിഷയമാണെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

2015ല്‍ സന്ദര്‍ശന വേളയില്‍ ഫ്രീര്‍ ഗ്യാലറി ഓഫ് ആര്‍ട്ടിലെ സെംബിയന്‍ മഹാദേവി വിഗ്രഹം ശ്രദ്ധയില്‍പ്പെട്ടെന്ന് കാട്ടി രാജേന്ദ്രന്‍ എന്നയാളാണ് വേളാങ്കണ്ണി പൊലീസില്‍ പരാതി നല്‍കിയത്. കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തിലെ ആളുകളുമായി ഇക്കാര്യം പങ്കുവച്ചെന്നും നഷ്ടപ്പെട്ട വിഗ്രഹമാണിതെന്ന് അവര്‍ സ്ഥിരീകരിച്ചുവെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും കേസ് ഐഡല്‍ വിംഗ് പൊലീസിന് കൈമാറുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞികളില്‍ ഒരാളായിരുന്നു സെംബിയന്‍ മഹാദേവി. ചോള ചക്രവര്‍ത്തി കണ്ഠരാതിധ്യ തേവരാണ് ഇവരുടെ ഭര്‍ത്താവ്. ഉത്തമ ചോള തേവര്‍ എന്ന മാതുരന്തഗ തേവരാണ് ഇവരുടെ മകന്‍. സെംബിയന്‍ മഹാദേവിക്ക് 15 വയസുള്ളപ്പോള്‍ കണ്ഠരാതിധ്യ തേവര്‍ മരിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ക്ഷേത്രങ്ങള്‍ പണിയുന്നതിനും കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്ഞി തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു.

Rathi VK

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

7 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago