സില്‍വര്‍ ലൈന്‍ പാതക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബഫര്‍ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്വന്തം പ്രസ്താവന മന്ത്രി തിരുത്തിയത്.
ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് മന്ത്രി പറഞ്ഞു. തനിക്ക് തെറ്റ് പറ്റിയതാകാം. മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നും സജി ചെറിയാന് ചോദിച്ചു.
അതേസമയം, പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സില്‍വര്‍ ലൈന്‍ ബഫര്‍ സോണ്‍ ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫര്‍ സോണ്‍ എന്നായിരുന്നു കെ റെയില്‍ എംഡി വിശദീകരണം.