Film News

ഉയര്‍ച്ചയില്‍ എത്തിയിട്ടും ഉറ്റ സുഹൃത്തിനെ മറന്നില്ല; ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് 80 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ച് പ്രിയ ഗായകന്‍

പ്രിയ സുഹൃത്തിനോടുള്ള സ്‌നേഹത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് ഒരു മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് സമ്മാനിച്ചിരിക്കുകയാണ് പ്രസിദ്ധ പഞ്ചാബി ഗായകന്‍ മിക്ക സിംഗ്.

- Advertisement -

തന്റെ ഉറ്റസുഹൃത്തായ കന്‍വല്‍ജീത് സിംഗിന് ആണ് 80 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് ഗായകന്‍ സമ്മാനമായി നല്‍കിയത്. മിക സിങ്ങിനും അദ്ദേഹത്തിന്റെ പുതിയ കാറിനുമൊപ്പമുള്ള ഒരു ചിത്രവും കന്‍വല്‍ജീത് സിംഗ് പങ്കിട്ടു.

‘ഞങ്ങള്‍ ഒരുമിച്ചിട്ട് 30 വര്‍ഷമായി. അവന്‍ എന്റെ സുഹൃത്തോ ബോസോ മാത്രമല്ല, അതിനപ്പുറമാണ്. ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ സഹോദരങ്ങളാണ്. എന്റെ പ്രിയപ്പെട്ട കാര്‍ എനിക്ക് സമ്മാനിച്ചതിന് പാജിക്ക് നന്ദി,

ഇത് തികച്ചും അത്ഭുതകരമാണ്. നിങ്ങള്‍ക്ക് ഏറ്റവും വലിയ ഹൃദയമുണ്ട്, നിങ്ങളുടെ ഈ സമ്മാനം ഞാന്‍ എപ്പോഴും വിലമതിക്കുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് കന്‍വല്‍ജീത് സിംഗ് തന്റെ കുറിപ്പില്‍ എഴുതി.

‘ഞങ്ങള്‍ എപ്പോഴും നമുക്കായി സാധനങ്ങള്‍ വാങ്ങുന്നു, എന്നാല്‍ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല! എന്റെ സുഹൃത്ത് ഒരുപാട് സന്തോഷം അര്‍ഹിക്കുന്നു’-എന്ന് മറുപടിയായി മിക സിംഗും കുറിച്ചു.

അതേസമയം ബോളിവുഡിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ളതുമായ പഞ്ചാബി ഗായകരില്‍ ഒരാളാണ് മിക്ക സിംഗ്. പഞ്ചാബി, ഹിന്ദി, ബംഗാളി ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. വലിയ ആരാധക വൃന്ദം താരത്തിനുണ്ട്.

 

Abin Sunny

Recent Posts

എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടുമില്ല;റെസ്മിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…

1 hour ago

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

3 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

4 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

4 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

5 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

6 hours ago